Download Malayalam Font ...

2012, നവംബർ 4, ഞായറാഴ്‌ച

തിരുവജിയൂര്‍  പോലീസ് ,കോടിയേരി പോലീസ് ,തേങ്ങ പോലീസ് ...മാങ്ങാ പോലീസ്..അങ്ങനെ പല പോലീസ് ഇല്ല കഴു....റി ..മക്കളെ ...ഞാനും നീയും ഒക്കെ നല്‍കുന്ന നികുതി തിന്നുന്ന ഒരേ ഒരു കേരള പോലീസ് മാത്രം ...

2010, ഡിസംബർ 28, ചൊവ്വാഴ്ച

"നോസ്ടാല്‍ജിയാ"


നോസ്ടല്ജിയാ ....ഗ്രിഹാതുരത്വം..കേള്‍ക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടത് എന്തോ ഒന്ന് നഷ്ടപ്പെട്ടതിന്‍റെ ചെറു നൊമ്പരം ..ചില നൊമ്പരങ്ങള്‍ അങ്ങനെ ആണ്..ഇടക്ക് മറവിയില്‍ നിന്ന് കയറി വന്ന് ,ഒന്ന് മനസിനെ പൊള്ളിച്ച്  ഒടുവില്‍ ചുണ്ടില്‍ ഒരു ചെറു ചിരിയായി മറയുന്ന നനുത്ത സുഖമുള്ള ഓര്‍മ്മകള്‍.. ഏതൊരാള്‍ക്കും പഠിച്ച കലാലയവും അവിടെ പിന്നിട്ട വഴികളും ,കഥ പറഞ്ഞു നടന്ന ക്യംപസും എപ്പോഴും വീണ്ടും ഒരിക്കല്‍ കൂടി കിട്ടിയിരുന്നു എങ്കില്‍ എന്ന്‌ അറിയാതെ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ തന്നെ ആണ്.. എത്ര കാലം കഴിഞ്ഞാലും വീണ്ടും അവിടേക്ക് ഒരിക്കല്‍ കൂടി ചെല്ലണം എന്നും അവിടുത്തെ നിമിഷങ്ങള്‍ ആക്ഘോഷിക്കണം എന്നും തോന്നാത്തവര്‍ വിരളം ആയിരിക്കും.. അതുപോലെ തന്നെ ആണ് ഞാനും.. ഇപ്പോഴും താലോലിക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ തന്നതാണ് മുട്ടം പോളി ടെക്നിക് ക്യാമ്പസ്.. ഞാനതില്‍ ഓര്‍ത്ത് എടുക്കുന്നതില്‍ പലതും എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് മാത്രം അറിവുള്ളവ ആയിരിക്കും... 

  
   ഇതെന്‍റെ ക്യാമ്പസ് ...ഒരുപാട് സ്വപ്നങ്ങളാല്‍  എനിക്ക് ചിറകു നല്‍കിയ എന്‍റെ പ്രിയപ്പെട്ട ഇടം.. പാട്ടും കവിതയും കഥകളും സിനിമയും സാമൂഹിക ബോധവും ,രാഷ്ട്രീയവും ഏറ്റവും നല്ല സുഹൃത്തുക്കളും ,പിരിഞ്ഞു പോവുമ്പോ ആത്മാര്‍ഥതയുടെ ഒരിറ്റു കണ്ണുനീരും  നല്‍കിയ  നല്‍കിയ എന്‍റെ ഭൂമിയിലെ സ്വര്‍ഗം.. ഇതിനെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒരിടെതും എത്തില്ല.. കാരണം ഒരിക്കലും മറക്കാന്‍ ആവാത്ത ആയിരം ആയിരം ഓര്‍മ്മകള്‍ ആണ് ഇതിനു ചുറ്റും.. അതില്‍ നിന്ന് കഴിഞ്ഞ ദിവസം പോളിയില്‍ പോയപ്പോ ഓരോ മുക്കിലും മൂലയിലും തെളിയുന്ന സംഭവങ്ങളില്‍ ചിലത് മാത്രം ഇവിടെ ചേര്‍ക്കുന്നു...  

ഇതാണ് മുട്ടത്തു നിന്നും പോളിയിലേക്ക് ഉള്ള ചൂണ്ടു പലക.. അത് കാണുമ്പോഴേ അറിയാം പഠനതെക്കാള്‍  മറ്റു പലതിനും ആണ് ഇവിടെ സ്ഥാനം എന്ന്‌.. എസ് എഫ് ഐ യുടെയും കെ എസ് യു വിന്‍റെയും മറ്റും പോസ്ടറുകള്‍.. ഇപ്പൊ ഇത് കാണുമ്പോ ഒരാവേശമാണ്..നെഞ്ജിലെ ചൂടില്‍    ഈ പ്രസ്ഥാനങ്ങളെ എല്ലാം താലോലിച്ച നിമിഷങ്ങള്‍ ഉന്ടായിരുന്നു..

ഈ റോഡിലൂടെ ആണ് മനസ് നിറയെ ആശങ്കകളും ആയി ഞാന്‍ പോളിയില്‍ എത്തിയത്.. എന്നെപോലെ പലരും.. എത്രയോ പ്രഭാതങ്ങളും സന്ത്യകളും  കൌമാരങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ കൊണ്ടു മുഖരിതം ആക്കിയതാണ് ഈ വഴിതാരകളെ.. പലതും എന്‍റെ കര്‍ണാ  പുടങ്ങളില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു ....

  
   ഈ കാണുന്നത് എല്ലാം തന്നെ പോളിയുടെ മുഖ മുദ്രകള്‍ ആണ്..വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പതാകകള്‍ ..ഇവിടെ വിദ്യാര്‍ഥി രാഷ്ട്രീയം എന്നത് ജീവ വായു പോലെ ആണ് ..  ഇവിടെ ഞാന്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിച്ചതും ഈ പതാകകള്‍ ആണ്.. ഇവിടെ നില്‍ക്കുമ്പോള്‍ വിപ്ലവ പ്രസ്താനതിന്റ്റെ സമര മുഖങ്ങളും വിപ്ലവ ഗാനത്തിന്‍റെ മുഴങ്ങുന്ന ശബ്ദവും ,വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടിയുള്ള ആക്രോശങ്ങളും എനിക്ക് കേള്‍ക്കാം ...
    എത്രയോ പേരാണ് ഇവിടെ.. വിവിധ ദേശങ്ങളില്‍ നിന്ന് ,വിവിധ ജാതി മതസ്ഥര്‍ ആയ സുഹൃത്തുക്കള്‍.. കുറച്ചുപേരെ ഞാന്‍ ഓര്‍ക്കുന്നു.. പി ജെ ജോസഫിന് വേണ്ടി വാദിക്കുന്ന ജോബി.. വര്‍ഗീയ പാര്‍ടിയുടെ വക്താക്കള്‍ എന്ന്‌ ഞങ്ങള്‍ മുദ്ര കുത്തുന്ന ശ്രീ ദത്തും പ്രദീപും അരവിന്ദും  ശരത്തും എല്ലാം..  വിപ്ലവ പ്രസ്താനതിന്റ്റെ ചൂടും ചൂരും ആയ ഷിബു ,പ്രസീത്, സമീര്‍,ഉണ്ണി, നവാസ്, ...ഹാ ..എത്ര എത്രആളുകള്‍ ...എല്ലാവരുടെയും ചര്‍ച്ചകള്‍ക്ക് വേദി ആയിരുന്നു പോളിയുടെ ഈ കൊടി മരവും പോര്‍ച്ചും.. പലപ്പോഴും സങ്ക്ഖര്‍ഷങ്ങളുടെ വേദി കൂടി ആയിരുന്നു ഇത്..

 ബോധി..
ആദ്യമായാണ് ഞാന്‍ ബോധി വൃക്ഷം കാണുന്നത്.. ശ്രീ ബുദ്ധന് ഒപ്പം മാത്രം നമ്മള്‍ കേട്ടിട്ടുള്ള ഈ ബോധി ഇവിടെ ഈ ക്യാമ്പസില്‍ നില്‍ക്കുന്നത് ഒരു വലിയ തമാശ ആണ്..ബോധിക്ക് ചുറ്റുമുള്ള തറയില്‍ കിടന്ന് എത്രയോ കവിതകള്‍ ചൊല്ലിയിരിക്കുന്നു..പാട്ടുകള്‍ പാടിയിരിക്കുന്നു ....ഓരോ ഓരോ പ്രസ്ഥാനങ്ങളും മീറ്റിംഗ് നടത്തിയിരുന്ന വേദിയും ഇത് തന്നെ ...ഒരു പക്ഷെ ഇവിടെ ഏറ്റവും രാഷ്ട്രീയ അവബോധം ഉള്ള ആള്‍ ഈ ബോധി ആയിരിക്കും..
ഇടനാഴികള്‍..  
 ഈ ഇടനാഴിയിലെ പടികള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ വിളിച്ചോതുന്നു.. ഹൃദയം കൊണ്ടു ഹൃദയത്തിലേക്ക് ഒരുപാടു രഹസ്യങ്ങള്‍ പലരും കൈമാറിയത് ഈ പടികളില്‍ ആയിരുന്നു.. ഞാനും അതില്‍ വ്യത്യസ്തന്‍ ആകുന്നില്ല..
കാന്‍റീന്‍..  
ഏറ്റവും ചൂടേറിയ ചര്‍ച്ചകള്‍ പഴം പൂരിക്കും പൊരോടക്കും  ഒപ്പം  അരങ്ങേറിയ ഇടം.. കുട്ടന്‍ ചേട്ടന്‍റെ പൊറോട്ടയും സാമ്പാറും എത്ര വിശപ്പ്‌ അകടിയിരിക്കുന്നു.പശു നക്കി പാത്രം വെളുക്കുന്നത്‌ കണ്ടപ്പോഴാണ് ആ ആവേശം അല്പം കെട്ടടങ്ങിയത് ..
പാലച്ചുവട്‌..    
പോളിയുടെ പിന്നിലെ ഈ രഹസ്യ കേന്ദ്രത്തിലാണ് കാല കാലങ്ങളായി ചൂതാട്ടം നടക്കുന്നത് ..ഓരോ വര്‍ഷവും പുതിയ നേതാക്കള്‍ വരും ..ഇവിടെത്തന്നെ ആണ് അന്‍സില്‍ ആ കണ്ടു പിടുത്തം നടത്തിയത് .ഹാന്സും ചൈനി ഗ്യ്നിയും ചേര്‍ത്തുള്ള രഹസ്യ കൂട്ട്. അന്ന് അവനു വീണ പേരാണ് "കെമികല്‍ അലി" ...

ക്യാമ്പസ് രാഷ്ട്രീയം ഓര്‍ക്കുമ്പോള്‍ ഒരു പിടച്ചിലാണ് ..എത്രയോ ക്യംപെഇനുകള്‍  ...തീപ്പൊരി ചിതറുന്ന പ്രസംഗങ്ങള്‍ .,വോട്ടു ചോദിക്കല്‍ ..ഭൂരിപക്ഷത്തോടെ നല്ല വിജയം..എല്ലാം.. പക്ഷെ പകല്‍ എല്ലാവരും ഓരോ പാര്‍ട്ടിക്കാരും രാത്രി ഒന്നിച്ചു നില്‍ക്കുന്ന സുഹൃത്തുകളും ...നല്ല ഊഷ്മളം ആയ ഓര്‍മ്മകള്‍.. ശ്രീ ദത്തും അരവിന്ദും എനിക്ക് വേണ്ടി പോസ്റര്‍ എഴുതുന്നു ..ഷിബു എ ബി വി പി യുടെ ബാനെര്‍ വക്കുന്നു.. പ്രദീപും നിബുവും നടത്തുന്ന തെറി മത്സരം..എത്ര പേര്‍ ആഖോഷിച്ചിട്ടു ഉണ്ടാകും ഈ രസങ്ങള്‍..


ചിതറിയവ..
 പിന്നെയും ഒരുപാടു കാര്യങ്ങള്‍ ചിതറി കിടക്കുന്നു. അനുരാഗ് ഒരു ചായക്ക് തെണ്ടിയതും ,രാകെഷിന്റ്റെ വീട്ടില്‍ നിന്ന് ഞങ്ങളെ ഇറക്കി വിട്ടതും, സത്യനും ലൂയിയും ജൂനിയര്‍ കുട്ടികളുടെ റെക്കോര്‍ഡ്‌ ബുക്ക്‌ കത്തിച്ചു ചൂട് കാഞ്ഞതും, താഴെ വിമന്‍സ് ഹോസ്റലില്‍ നോക്കി ഇരുന്നു പാതി രാത്രി മുഴുവന്‍ പാട്ട് പാടിയതും ,അവിടെ ജനല്‍ അഴികളിലെ നിഴല്‍ ആട്ടങ്ങള്‍      
നല്‍കിയ രോമാഞ്ചവും, അനുരാഗിന്‍റെ ജോക്കി കീറി കൊടിമരത്തില്‍ തൂക്കിയതും,പിറ്റേന്ന് കറുത്തത്‌ തന്നെ വാങ്ങിയില്ലെങ്കില്‍ മമ്മി വഴക്ക് പറയും എന്ന്‌ പറഞ്ഞു അവന്‍ പിണങ്ങിയതും,കോളേജില്‍ അടി വച്ചതിനു സസ്പെന്‍ഷന്‍ കിട്ടിയതും,പിന്നെ തല്ല്‌ കൂടിയവര്‍ എല്ലാം നല്ല സുഹൃത്തുക്കള്‍ ആയതും, അരുണയുടെ മണ്ടത്തരങ്ങളും,ടൂര്‍ പോയതും, ബസില്‍ ലൈറ്റ് വീണപ്പോ നാല് വഴിക്ക് ഓടിയതും, ഒടുവില്‍ അല്പം കണ്‍ മഷിക്കൊപ്പം ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ കലര്‍ന്ന് ഒരു തുള്ളിയായി ഹൃദയത്തില്‍ വീണു പൊള്ളിയതും,എല്ലാം ..എല്ലാം.. എനിക്ക് തിരിച്ച് പിടിക്കാനാവാത്ത ദൂരത്തേക്കു പൊയ്കഴിഞ്ഞിരിക്കുന്നു...


ഈ കിണറിനു ചുറ്റും ഇരുന്നാണല്ലോ ഞങ്ങള്‍ ലോക ജനതയെ മുഴുവന്‍  വീക്ഷിച്ചത്‌ .എത്രയോ തരുണീ മണികളെ ഇതിന്‍റെ കെട്ടില്‍ ഇരുന്നു കണ്ണുകള്‍ കൊണ്ടു കടാക്ഷിച്ചിരിക്കുന്നു.എത്രയോ സന്ഖര്‍ഷങ്ങള്‍ ഈ കിണറും പഞ്ഞി മരവും കണ്ടിരിക്കുന്നു ...എത്രയോ തലമുറകള്‍ ഇങ്ങനെ വന്ന് പോയിരിക്കുന്നു.. എല്ലാവര്‍ക്കും ഉണ്ടാകാം ഇത്തരം ഓര്‍മ്മകള്‍.ഓരോരുത്തരും കരുതും അവരുടെ ചെപ്പിലെ ഓര്‍മയുടെ കുന്നികുരു മണികള്‍ ആണ് മൂല്യം ഏറിയവ    എന്ന്‌..അങ്ങനെ തന്നെ ആവട്ടെ ...വീണ്ടും പല തലമുറകള്‍ വരട്ടെ ..അവര്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കട്ടെ.. പിണങ്ങട്ടെ.. ഒടുവില്‍ വിശ്വ സാഹോദര്യം വിളിച്ചോതി തോള്‍ ചേര്‍ന്ന് പിടയുന്ന മനസുമായി പിരിയട്ടെ....

നന്ദി:ഇത് ബ്ലോഗില്‍ എഴുതണം എന്ന്‌ പറഞ്ഞ അനുരാഗിന് ... 

2010, ഡിസംബർ 22, ബുധനാഴ്‌ച

""ബ്രഹ്മശ്രീ സനീഷ്, ഒരു വാനപ്രസ്ഥത്തിന്‍റെ കഥ..""



                       ഛെ ...ജീവിതം മുഴുവന്‍ ദുഃഖങ്ങള്‍ ...ചുറ്റിലും പാപ കര്‍മങ്ങള്‍.. എന്തിനാണ് ഇതെല്ലാം...എല്ലാവരും സഹജീവികള്‍ അല്ലെ.. പരസ്പരം സ്നേഹിച്ചു ജീവിച്ചു കൂടെ ..അങ്ങനെ തന്നെ ആവണം.. എങ്കിലേ ഒരു നല്ല മനുഷ്യന്‍ ആവുകയുള്ളൂ.. ഒരുദിവസം പെട്ടെന്ന് എനിക്ക് ജ്ഞാനോദയം  ഉണ്ടായി .. ലൌകിക സുഖങ്ങള്‍ എല്ലാം ഉപേക്ഷിക്കണം ..എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു കഴിയണം.. ഒരു മാറ്റമില്ലെങ്കില്‍ എന്തൊരു മനുഷ്യന്‍.. എല്ലാം ഉറച്ച തീരുമാനങ്ങള്‍ ആകട്ടെ.. നേരെ പോയി മാല ഇട്ടു..ഇനി വരുന്ന നാല്പ്പതിഒന്നു ദിവസം എല്ലാം അയ്യപ്പന്‍ തന്നെ.ലക്ഷോപലക്ഷം വരുന്ന ജനങ്ങളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ബ്രഹ്മ ജ്ഞാനം നേടിയിട്ടുതന്നെ കാര്യം.. ദിവസവും കുളിയും ജപവും ഈശ്വര ചിന്തയും സ്നേഹം നിറച്ച് ഉപയോഗിക്കുന്ന വാക്കുകളും  മാത്രം..സ്വാമിയേ ശരണം അയ്യപ്പാ... എല്ലാം ബ്രഹ്മമയം..

അങ്ങനെ ആ ദിവസം വന്നു ...സര്‍വ്വ പാപങ്ങളും ഒരു നെയ്‌ തേങ്ങയില്‍ നിറച്ച് ഞാന്‍ യാത്ര തുടങ്ങി.. അടുത്തകൊല്ലത്തെ പാപങ്ങള്‍ തുടങ്ങാന്‍.. കാറിലും മറ്റും അയ്യപ്പന്‍ പാട്ടുകള്‍ മാത്രം...കൂടെ ഉണ്ടായിരുന്ന തികഞ്ഞ ഈശ്വരവിശ്വാസിയായ എന്‍റെ അമ്മയും ഈശ്വരന്‍ എന്ന്‌ പറയുന്നത് ഏതോ ലാബിലെ ബൈ പ്രോടക്റ്റ് മാത്രമാണെന്ന് വിശ്വസിക്കുന്ന സുഹൃത്ത്‌ രഞ്ജിത്തും വളരെ ഹാപ്പി ആയി.. അതാ സനീഷ് നല്ല മനുഷ്യന്‍ ആയിരിക്കുന്നു. അവിടെയും ഇവിടെയുമായി നില്‍ക്കുന്ന അല്ലെങ്കില്‍ കഴിഞ്ഞ ഒന്നര മാസമായി ഞാന്‍ നട്ടുവളര്‍ത്തിയ എന്‍റെ താടിയും മീശയും തടവി ഞാനങ്ങനെ ഇരുന്നു..


                          അതാ ഞാന്‍ കേട്ട പുണ്യ നദി ..പമ്പാ... സര്‍വ പാപങ്ങളും തീര്‍ക്കുന്ന പുണ്യ പുരാതന പമ്പാ.. എന്‍റെ മുജ്ജന്മ പാപ ബിന്ദുക്കളെ കഴുകി അകറ്റാന്‍ പമ്പയുടെ നിര്‍മല കുഞ്ഞോളങ്ങളെ തേടി ഞാന്‍ പടവുകള്‍ ഇറങ്ങി...ഇതാണോ പമ്പാ ??  എന്‍റെ സങ്കല്പങ്ങള്‍ തകിടം മറിഞ്ഞു. നിര്‍മല ജലം തേടി ഞാന്‍ വന്നപ്പോ ...കണ്ടാല്‍ പട്ടി പോലും കഞ്ഞി കുടിക്കാത്ത വൃത്തികെട്ട വെള്ളം ...അവിടെ അനേകായിരം വരുന്ന പാണ്ടിക്കാരനും ആന്ദ്രക്കാരനും ലോഡു കണക്കിന് വരുന്ന പാപങ്ങള്‍ തുണിയും കോണകവും ഇല്ലാതെ കഴുകി ഇറക്കുന്നു ..ഇവന്മാര്‍ക്ക് അല്പം തുണി ഉടുത്തുകൂടെ.ഇപ്പഴല്ലേ, പ്രായമായ പെണ്‍ പിള്ളേരെ ഇതിന്‍റെ അയല്‍വക്കത്തു പോലും  അടുപ്പിക്കില്ല എന്ന്‌ ദേവസ്വം ബോര്‍ഡു പറയുന്നതിന്‍റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്.. അവിടെയും ചില ദരിദ്ര വാസികള്‍ ,കണ്ട പാണ്ടിക്കാരനും മറ്റും വലിച്ചെറിയുന്ന കീറ തുണി പറുക്കാന്‍ നടക്കുന്നു.അതും ദേവസ്വം ബോര്‍ഡ് ലേലത്തില്‍ കൊടുത്തതാണത്രേ.ഇക്കണക്കിനു പോയാല്‍ അവിടെ വരുന്ന ഭക്തരുടെ വിസര്‍ജ്യം പോലും ഇവന്മാര്‍ ജൈവ വളം ആണെന്നും പറഞ്ഞു ലേലം ചെയ്യും .




പിന്നീടങ്ങ്‌ മല കയറ്റം ആയിരുന്നു.ഇത് കഠിനം തന്നെ. ഇത്തിരിപോന്ന വഴിയിലൂടെ കയറുന്നത് പതിനായിരക്കണക്കിനു ജനങ്ങള്‍.ഞാന്‍ സര്‍വവും സഹിക്കാന്‍ വന്നവനാണല്ലോ.വേദന കാലിന്‍റെ വെള്ളയില്‍ നിന്നും തരിച്ചു കേരുന്നുണ്ട് .ചെറിയ കല്ലുകള്‍ കാല്‍ വെള്ളയിലെ മര്‍മ  പ്രധാനമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ചു നമുക്കിട്ടു പണിയുകയാണ് .ചിലപ്പോ തലച്ചോര്‍ വരെ കേറി പോകുന്ന വേദന. അറിയാതെ തന്നെ നാവിലെ ശരണ മന്ത്രങ്ങള്‍ മാറി ചില്ലക്ഷരങ്ങളായ ,ല്ല ,ര്‍,@@##$$ തുടങ്ങിയവ ഒക്കെ വരുന്നുണ്ട്.ഇല്ല വേദന ഒരു പ്രശ്നമേ അല്ല. ..പുണ്യ വഴികളില്‍ ഇതൊക്കെ സാധാരണം ആണല്ലോ.
 ഇങ്ങനെ ഈ നിപ്പു തുടങ്ങിയിട്ട്  മണിക്കൂര്‍ രണ്ടായി. നല്ല ക്യു ..അതങ്ങ് നീണ്ടു കിടക്കുകയാണ്.ഈ തമിഴന്മാരെല്ലാം കൂടി എന്നെ ഇടിച്ചു പപ്പട പരുവം ആക്കി കൊണ്ടിരിക്കുന്നു .തലയിലിരുന്ന ഇരുമുടി കെട്ട് ഒരുത്തന്‍ തട്ടി താഴെ ഇട്ടു.മഹാ പാപീ നീ അനുഭവിക്കും. അതാ തമിഴന് ഞാന്‍ വഴി ഒരു ശാപം കിട്ടിയിരിക്കുന്നു. മുല്ലപ്പെരിയാറില്‍ അവന്മാര്‍ കാട്ടിയതിനു ഒരു പരിഹാരമായി.ഞാന്‍ അതെടുത്തു ഭദ്രമായി എന്‍റെ കക്ഷത്തില്‍ വെച്ചു .ഇവന്മാരുടെ ഇടി സഹിക്കാന്‍ വയ്യാതെ സൈഡില്‍ വച്ചിരുന്ന ഇരുമ്പു കമ്പികള്‍ക്ക്‌ ഇടയില്‍ ഞാനെന്നെ സുരക്ഷിതനാക്കി . വരുന്നവന്‍മാര്‍ എല്ലാം തനി സ്വഭാവം കാണിച്ചുതുടങ്ങി.ഒന്നും നോക്കാതെ ഇടയ്ക്കു ക്യുവിലേക്ക് ഇടിച്ചു കയറുന്നു . ഇതിനാണ് പറയുന്നത് ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോവില്ല എന്ന്‌. .രഞ്ജിത്ത് പതുക്കെ പ്രതികരിക്കുന്നു.. പാവം പോലീസുകാര്‍.. അവന്മാരവിടെ പഠിച്ച എല്ലാ മുറകളും പയറ്റുന്നു ..  ഇവിടെ തല്ലും ഇടിയും ഉരുട്ടലും ഈര്‍ക്കില്‍ പ്രയോഗവും ഒന്നും നടക്കില്ലല്ലോ. അവന്മാര്‍ ഒന്ന് കണ്ണുരുട്ടി നോക്കിയാല്‍ പോലും ഇവിടെ വര്‍ഗീയ പ്രശ്നം ആവും ..വെറുതെ എന്തിനാ ഉള്ള പണി കളയുന്നത് എന്നോര്‍ത്ത് എല്ലാവരും ക്രിസ്തുവിന്‍റെ പ്രതിരൂപമായി ,കപ്പട മീശയില്‍ സ്വാമിമാര്‍ക്ക് ഊഞ്ഞാല്‍ പോലും കെട്ടുന്നു. .അവന്മാരുടെ ഗതികേട് ഒന്ന് കാണേണ്ടത് തന്നെ ആണ്.സര്‍വ നിയന്ദ്രണവും വിടുമ്പോള്‍ കൈയിലിരിക്കുന്ന ലാത്തി നിലത്തു തല്ലി അരിശം തീര്‍ക്കുകയാണ്. എനിക്ക് ഹിന്ദു ആയതില്‍ ആദ്യമായി അഭിമാനം തോന്നി.ഇതാ സ്വാമിമാര്‍ പോലീസുകാര്‍ക്ക് പോലും അതീതര്‍ ആയിരിക്കുന്നു. ഇടക്കൊക്കെ എല്ലാവര്ക്കും നല്ല ചവിട്ടും കുത്തും ഒക്കെ ഈ ആന്ദ്രക്കാരും തമിഴരും തരുന്നുണ്ട്. രഞ്ജിത്തും മറ്റുള്ളവരും പ്രതികരിക്കുന്നു.അവര്‍ മറ്റുള്ളവരെ ക്യുവില്‍ നുഴഞ്ഞു കയറാന്‍ സമ്മതിക്കുന്നില്ല. കഷ്ടം.. ഈശ്വരനെ കാണാന്‍ വന്നപ്പോഴും നമ്മള്‍ നമ്മെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.ഞാന്‍ എല്ലാവരോടുമായി നമ്മള്‍ സ്വാമിമാര്‍ ആണെന്നും എല്ലാവരെയും അങ്ങനെ തന്നെ കാണേണ്ടതിനെ പറ്റിയും സൗമ്യമായി പറഞ്ഞു.. അങ്ങനെ ലോക ജനതയോട് എനിക്കുള്ള സ്നേഹം കര കവിഞ്ഞു ഒഴുകി. പെട്ടെന്നാണ് ഒരു വലിയ പരീക്ഷണം.. ഒരു രണ്ടു ക്വിന്‍റല്‍ തൂക്കം വരുന്ന ഒരു പാണ്ടി കരിമന്തി എന്‍റെ  പുഷ്പ പാദങ്ങളെ ഒരു കല്ലേല്‍ വച്ചു  ചവിട്ടി അരച്ചു ചമ്മന്തി ആക്കി. എന്‍റെ സര്‍വ നാഡികളിലും വേദന ഇരച്ചു കയറി. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ എന്നിലെ വിശുദ്ധന്‍ ഓടി ഒളിച്ചു.തലയ്ക്കു മുകളിലെ വിശുദ്ധ വെളിച്ചം മാഞ്ഞു ,അവിടെ രണ്ടു കൊമ്പ് മുളച്ചു.ശരീരം വേദനിച്ചാല്‍ ഇതു സന്യാസിയും ഇങ്ങനെ ആകും.ചവിട്ടിയവനെ   കഴുത്തിന്‌ പിടിച്ചു ഒരു തള്ള് തള്ളിക്കൊണ്ട് ഞാന്‍  അലറി...""കഴുവേറീടെ മോനെ... ##@@***%%##!! മാറി നിക്കടാ ...അവന്‍റെ അമ്മേടെ..##@@%%&&** ""എന്നിലെ സ്വാമീടെ മാറ്റം കണ്ടു അമ്മ അന്ധാളിച്ചു നിക്കുന്നു.. പിന്നൊരു മേളം ആയിരുന്നു.. എന്‍റെ നാവിലെ മന്ത്ര ദ്വനികളില്‍ അവന്മാരുടെ  ചെവി അടിച്ചു പോയിക്കാണും. പറയേണ്ടത് പറഞ്ഞപ്പോ എല്ലാം നിയന്ത്രണ വിധേയം ആയി.


ഇങ്ങനെ ഗതികെട്ട് നില്‍ക്കുമ്പോള്‍ ആണ് ,ദേ വരുന്നു കഴുതകളുടെ ഒരു കൂട്ടം.പാവങ്ങള്‍ പച്ച വെള്ളം പോലും കൊടുക്കാതെ ഇട്ടു പണിയിപ്പിക്കുക ആണ് .പലത്തിന്റ്റെയും ശരീരം അടിച്ചു പൊട്ടിച്ചു ചോര ഒലിക്കുന്ന അവസ്ഥയില്‍.. ഇതൊന്നും കാണാന്‍ ആരും ഇല്ലല്ലോ. അല്ലെങ്കില്‍ ഇവിടെ ഒരു പട്ടി ചത്താലും അത് ആഗോള പുരുഷ മേധാവിത്വ കടന്നു കയറ്റം ആണെന്നും അതിനു എതിരെ തൂങ്ങി ചാവും എന്നും പ്രഖ്യാപിക്കുന്ന മേധാ പട്കര്‍ പോലുള്ളവര്‍ എവിടെപോയി.. ഇങ്ങോട്ട് വന്നാല്‍ തടി കേടാകും എന്ന്‌ എല്ലാവര്‍ക്കും അറിയാം.അപ്പൊ താടിയുള്ള അപ്പനെ പേടി ഉണ്ടല്ലേ ???പുള്ളിക്കാരിക്ക് ഡാം കെട്ടുന്നതും ഇഷ്ടമല്ല .ആദിവാസികള്‍ എല്ലാവരും ഫോസില്‍ ആയി പോകുമത്രേ ..ഇവര്‍ക്കെന്താ ആ പാവങ്ങളോട് ഇത്ര കലി.അവര്‍ കാട് വിട്ടു പുറത്തു വരട്ടെ.. നല്ല വിദ്യാഭ്യാസം കിട്ടട്ടെ..അവര്‍ക്കും വിവരം വക്കട്ടെ.. അപ്പൊ അവര്‍ നല്ലതും ചീത്തയും സ്വയം തിരിച്ചു അറിഞ്ഞുകൊള്ളും.. പക്ഷെ ഒരു കാര്യം അപ്പൊ അങ്ങോട്ട്‌ കൊടിയും പൊക്കി ചെന്നാല്‍ അവന്മാര്‍ നിങ്ങളെ ഓടിച്ചു ഇട്ടു തല്ലും ...കാരണം മണ്ണെണ്ണ വിളക്കും കൊണ്ട് ടിവിയും ഫ്രിഡ്ജും ഓണ്‍ ചെയ്യാന്‍ പറ്റില്ലെന്നും അതിനു ഡാം കെട്ടി കറണ്ട് ഉണ്ടാക്കണമെന്നും അവര്‍ തിരിച്ച് അറിയും.


അങ്ങനെ ഞാന്‍ പോന്നു പതിനെട്ടാം പടിയുടെ താഴെ എത്തി . ആരെ കൊന്നിട്ടായാലും ശരി ഇതില്‍ ഒന്ന് കയറിയിട്ട് തന്നെ കാര്യം എന്ന മട്ടില്‍ സര്‍വ സ്വാമിമാരും നില്‍ക്കുകയാണ് ..പറഞ്ഞിട്ട് കാര്യമില്ല.. കഴിഞ്ഞ പതിനാല് മണിക്കൂര്‍ ആയി ഈ നിപ്പു നില്‍ക്കുന്നു. നടപ്പന്തല്‍ തുറന്നപ്പോള്‍ ഒരു ആക്രമണം ആയിരുന്നു. ആരെയൊക്കെയോ ചവിട്ടി കുത്തി പതിനെട്ടാം പടി കയറി.അവിടെ ശബരിമല ശ്രീകോവില്‍ അങ്ങനെ പൊന്നില്‍ കുളിച്ചു നില്‍ക്കുകയാണ് ..അത് വിജൈ മല്യയുടെ ഒരു തമാശ..


 ഈ കോടിക്കണക്കിനു ആളുകള്‍ നില്‍ക്കുന്ന സ്ഥലത്താണ് നമ്മുടെ ജയമാല ആന്‍റി അയ്യപ്പന്‍റെ ശ്രീകൊവിലിന്റ്റെ ഉള്ളില്‍ കയറി എന്നും പുള്ളിടെ കൈയ്യേല്‍ പിടിച്ചു വലിചൂന്നും ഒക്കെ പറയുന്നത് .ഒന്ന് പോ തള്ളെ ...നിങ്ങളും പരപ്പന്‍ അങ്ങാടി ഉണ്ണി കൃഷ്ണനും കൂടി പറയുന്നത് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് പ്രാന്താണോ???




               ദേ പുതിയ ഒരാള്‍ ജയമാലയെ സഹായിക്കാന്‍ വരുന്നു.. എന്നെപ്പോലെ സന്യാസി ആവാന്‍ എല്ലാം ഉപേക്ഷിക്കാന്‍ ആവാതെ ,ഉടു തുണി മാത്രം ഉപേക്ഷിച്ചു നടക്കുന്ന നമ്മുടെ ശ്രേയ ശരണ്‍.ആ പിഞ്ചു പൈതല്‍ പറയുന്നത് എല്ലാ പെണ്ണുങ്ങളെയും അങ്ങോട്ട്‌ അടുപ്പിക്കാത്തത് അയ്യപ്പന്‍റെ സ്ത്രീ വിരുദ്ധ ഗൂഢാലോചന ആണെന്നാണ്. എന്‍റെ പോന്നു പെങ്കൊച്ചേ നീ ഈ കോലത്തില്‍ അങ്ങോട്ട്‌ ചെല്ല്  അവന്മാരെല്ലരും കൂടി നിന്നെ പിച്ചി ചീന്തും .പല്ലും നഖവും പോലും ബാക്കി കാണില്ല..പറഞ്ഞേക്കാം..




          ദേ അയ്യപ്പനും ബോഡി ഗാര്‍ഡ് ..എന്താണ് അല്ലെ ...പാവം ദൈവങ്ങള്‍ക്കും സുരക്ഷ സംവിധാനങ്ങള്‍. പിന്നെ ഈ ദൈവങ്ങള്‍ നമ്മെ എങ്ങനെ കാക്കും.. അയ്യപ്പന് തോക്കിന്‍റെ സംരക്ഷണം ..കുരിശു പള്ളിക്ക് മുകളിലെ യേശുവിനു ഇടിമിന്നല്‍ രക്ഷാ ചാലകം.. നമ്മള്‍ മണ്ടന്മാര്‍, ഇവരോട് ഒക്കെ ആണ് രക്ഷ യാചിക്കുന്നത്. വിരോധാഭാസം തന്നെ..


ലോകമായ ലോകമെല്ലാം നമ്മള്‍ വിളിച്ചു പറഞ്ഞു ..നമ്മുടെ നാട്ടില്‍ നിന്നു കുഷ്ഠരോഗം നമ്മള്‍ അകറ്റി എന്ന്‌. ഈ കാണുന്നത് ശബിരിമലയിലെ മറ്റൊരു ബിസിനസ് ആണ് ..എഴുനേല്‍ക്കാന്‍ പോലും ആവാത്ത കുഷ്ഠ രോഗികള്‍ അവിടെ എങ്ങനെ വന്നു എന്നല്ല ഞാന്‍ ചിന്തിച്ചത്.ഇവിടെ ആരോഗ്യ വകുപ്പൊന്നും ഇത് കാണുന്നില്ലേ. നമ്മള്‍ വളരെ കഷ്ടപ്പെട്ട് ഇവിടെ നിന്നും അകറ്റിയ രോഗങ്ങള്‍ ആണ് ഈ രോഗികളില്‍ കൂടി വീണ്ടും കടന്നു വരുന്നത്..


ഇതെല്ലാം പറയുമ്പോ എന്‍റെ മാത്രം ചിന്താ ഗതികള്‍ ആണെന്ന് പറയരുത്. എന്നെ പോലുള്ള അനേകം ആളുകള്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്തും പതിനാലും മണികൂര്‍  നിന്നു അയ്യപ്പനെ കാണാന്‍ എത്തുമ്പോ സത്യത്തില്‍ ,ഇതെങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന്‌ വിചാരിക്കുന്നവര്‍ ആണ്.. അത്രയ്ക്കാണ് അസൗകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍. എല്ലാ വര്‍ഷവും ഈ മണ്ഡല കാലം ഉള്ളതാണെന്നും ഇവിടെ ഇത്ര അധികം ജനങ്ങള്‍ എത്തുമെന്നും അറിയാം. ഇവിടെ കാലാ കാലങ്ങള്‍ ആയി മാറി വരുന്ന സര്‍ക്കാരുകളോട് ഞാനൊന്നു ചോദിക്കട്ടെ..നിങ്ങള്‍ ഒന്ന് മനസുവെച്ചാല്‍ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അല്ലെ ഉള്ളു.. അതോ ഖജനാവിലേക്ക് വരുന്ന പണം മാത്രം നോക്കി ,കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ,ഇതാണോ നിങ്ങളുടെ നയം...
.എല്ലാത്തിനും ഒടുവില്‍ ഞാന്‍ അയ്യപ്പന്‍ അരുളിയ പരമമായ സത്യം അറിയുന്നു...""തത്വ മസി"" നീ തേടിയത് എന്തോ ,അത് നീ തന്നെ ആകുന്നു.. എല്ലാ ഈശ്വര ചൈതന്യവും നിന്നില്‍ തന്നെ വിലയം പ്രാപിച്ചിരിക്കുന്നു.. 

ഓര്‍മ്മിക്കാന്‍ മാത്രം... {ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഇത്ര അധികം ജനങ്ങള്‍ വരുന്നിടത്ത് ഇതല്ലേ പറ്റു എന്ന്‌.. എന്നാല്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന്. അതിനു ഉദാഹരണം എന്നതിലേക്ക് ഞാന്‍ ഇവിടെ രണ്ടു ചിത്രങ്ങള്‍ കൂടി ചേര്‍ക്കുന്നു.പക്ഷെ അവര്‍ക്കും നമുക്കും ഇടയില്‍ ഒരേ ഒരു അന്തരം കൂടി ഉണ്ട്.അവര്‍ക്ക് അത് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു  ചാകര അല്ല. മറിച്ച് ഒരു രാജ്യത്തിന്‍റെ,ഒരു ജനതയുടെ സംസ്കാരം കൂടി ആകുന്നു..}




  



2010, ഡിസംബർ 14, ചൊവ്വാഴ്ച

""അര്‍ഹിക്കുന്ന അഭിനന്ദനം ."".


ഈ മുകളില്‍ കണ്ടത് വിന്ഡോസിന്റ്റെ വാള്‍ പേപ്പര്‍ അല്ല. കേരളം എന്ന സ്ഥലത്ത് നെല്ല് എന്ന് പേരുള്ള ഒരു ചെടി ഉണ്ട് .അതില്‍ ഉണ്ടാകുന്ന നെല്ല് കുറെ കര്‍ഷകര്‍ എന്ന് വിളിപേരുള്ളവര്‍  ചേര്‍ന്ന് അരി ആക്കും ..അത് ഇവിടെ തരാതരം കടകളില്‍ വന്നു നമ്മുടെ ഒക്കെ വീടുകളില്‍ എത്തുമ്പോ അടുപ്പത്ത് വച്ചു ചൂടാക്കി അതില്‍ ഈ അരി എന്ന് പേരുള്ള ചെരുമണികള്‍ ഇട്ട്  ചൂടാക്കി ആണ് നാലുനേരവും നമ്മള്‍ കഴിക്കുന്ന ചോര്‍ ഉണ്ടാക്കുന്നത് ..ഇത്രയും പറഞ്ഞത് ഇവിടെ കൊച്ചിയിലും കോഴിക്കോടും ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത  വിതം  നടക്കുന്ന ഒരുതരം കുട്ടികളോട് ആണ് ...അല്ലാതെ ഇതൊന്നും കൊച്ചിയിലെ കായീസ് ഹോട്ടലിലും കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലിലും കുഴിച്ചു എടുക്കുന്നതല്ല. ..പ്രിയപ്പെട്ട മാതാപിതാക്കളെ ,അതും ഇതും കാണാവുന്ന വസ്ത്രവും എല്ലാത്തിനും ഉപകരിക്കുന്ന ഒരു മൊബൈലും മനസ് നിറയെ താനെന്ന ഭാവവും നിറച്ചു ഇത്തരം മാംസ പിണ്ടങ്ങളെ ഇറക്കി വിടുമ്പോ മേല്‍പ്പറഞ്ഞ കാര്യം കൂടി ഓര്‍മിപ്പിക്കുക ..അല്ലെങ്കില്‍ കേരളമെന്ന മലയാളി അല്ലാത്ത എല്ലാരും അഭിമാനത്തോടെ ഓര്‍ക്കുന്ന നാട്ടില്‍ ഇനി വരും തലമുറ വെറും മോഴകള്‍ ആയി പോകും..  ........
                     ആശ്വാസത്തിന് ഒരു നല്ല യുവാവിനെ കിട്ടിയപ്പോ അറിയാതെ എഴുതിപോയതാണ്.. ടിനി ടോമിന്‍റെ കോമഡി കാണുമ്പോഴും നടന്‍ സുധീഷ്‌ നാല്പതാം വയസിലും ഫാസില്‍ ചിത്രങ്ങളില്‍ കോളേജ് കുമാരന്‍ വേഷം കെട്ടുമ്പോഴും അറിയാതെ ആലോചിച്ചിട്ടുണ്ട് ഇവന്മാര്‍ക്ക് വല്ല തൂമ്പ പണിക്കും പൊയ്കൂടെ എന്ന്‌..അവന്മാര്‍ പക്ഷെ തയാറല്ല ...അപ്പോഴാണ്‌ നടന്‍ കൃഷ്ണ പ്രസാദിന്‍റെ അഭിമാനിക്കാവുന്ന ഒരു നേട്ടം കേട്ടത് ..അയാള്‍ അധ്വാനിച്ചു പതിനൊന്നു ഏക്കര്‍ പാടം വിളയിച്ചിരിക്കുന്നു..ദോഷയ്ദ്രിക്കുകള്‍ പറഞ്ഞേക്കാം പടം ഇല്ലാഞ്ഞിട്ടാണെന്ന് ..അവര്‍ പറയട്ടെ ..ആ നല്ല മനുഷ്യന്‍റെ അദ്വാനം കണ്ടു ചങ്ങനാശ്ശേരി നഗര സഭ യുവ കര്‍ഷകനുള്ള അവാര്‍ഡു കൃഷ്ണകുമാറിനു നല്‍കുന്നു... നമ്മുടെ തലമുറ കാണട്ടെ ...കണ്ടു പഠിക്കട്ടെ ...ഇവിടെ അച്ഛന്‍ കര്‍ഷകനാനെകിലും ജോലി ചോദിച്ചാല്‍ നാണം തോന്നിയിട്ട് ,അച്ഛന്‍ ബിസിനസ് ചെയ്യുന്നു എന്ന്‌ പറയുന്നവരാണ് കൂടുതല്‍.. അവിടെയാണ് കൃഷ്ണ പ്രസാദ് പറയുന്നത് ഇത് അച്ഛന്‍റെ ചിരകാല അഭിലാഷം ആയിരുന്നു എന്ന്‌ ...അയാളെ അറിയാതെ ഞാന്‍ ശിരസാ നമിക്കുന്നു ...മനസുനിറഞ്ഞ്‌ അഭിനന്ദിക്കുന്നു .അയാള്‍ ഇന്ന് കൈക്കുമ്പിളില്‍ കരുതി വെക്കുന്ന ജലം ഒരു പക്ഷെ നാളെയുടെ ദാഹം അകട്ടിയെകാം ...

2010, ഡിസംബർ 13, തിങ്കളാഴ്‌ച

"സനീഷ്... എസ് ഐ... ആയി""


അങ്ങനെ ഞാന്‍ എസ് ഐ ആയി..പി എസ് സി എനിക്കയച്ച കടലാസുകളെല്ലാം അമ്മയുടെ  കാല്‍ക്കല്‍ വച്ചു വന്ദിച്ചു ...കാലാകാലങ്ങളായി സിനിമയില്‍ കാണുന്നത് അങ്ങനെ ആണല്ലോ.. അച്ഛന്‍റെ അടുക്കല്‍ വിനയാന്വിതനായി നിന്നു..അച്ഛന്‍ വിജൈയോടു നാസര്‍ പറയുമ്പോലെ എന്നോട് പറഞ്ഞു ..."നീ എന്‍റെ അഭിമാനമാടാ...എന്‍റെ ചിരകാല അഭിലാഷമായിരുന്നു.. നീയും എന്നെ പോലെ ഒരു പോലീസുകാരന്‍ ആവുക എന്നത് ".അമ്മ വന്നു സിന്ദൂരം കൊണ്ട് കുറി തൊടുവിച്ചു. കാരണം ഞാന്‍ സര്‍വ തെറ്റുകള്‍ക്കും എതിരെ പോരാടാന്‍ പോവുകയാണല്ലോ ...അച്ഛന്‍ ഉറക്കെ അയല്‍വക്കത്തെ പപ്പച്ചനോടും കണാരന്‍ ചേട്ടനോടും അലറി ..."ഞാന്‍ നിങ്ങളൊന്നും അറിയാതെ എന്‍റെ മകനെ പൊലീസാകാന്‍ പഠിപ്പിക്കുകയായിരുന്നു.." ആ രഹസ്യവും വെളിപ്പെട്ടു. പോലീസ്സെ യുണിഫോമില്‍ എന്‍റെ രണ്ടു നക്ഷത്രങ്ങള്‍ തിളങ്ങി.. ഞാന്‍ കത്തുന്ന കണ്ണുകളോടെ നാട്ടുകാരെ  മുഴുവന്‍ നോക്കി...അങ്ങനെ തന്നെ വേണമല്ലോ.. ഇനി അവര്‍ ഭയക്കണം .

.പുറതെക്കിരങ്ങിയപ്പോ എന്‍റെ സുന്ദരിയായ ഭാര്യ വന്നു...എന്നിലെ പോലീസ് കാമുകന്‍ ഉണര്‍ന്നു.. അവള്‍ക്കു ഒരു ചുടു ചുംബനം നല്‍കി ..ദ്യുട്ടിക്കു  പോകാന്‍ മടി കാണിച്ചു.. അവള്‍ അറിയണമല്ലോ എനിക്ക് എല്ലാത്തിലും  വലുത് അവള്‍ ആണെന്ന്.. പിന്നെ ബുല്ലെട്ട് എടുത്തു.. പോലീസയാല്‍ പിന്നെ ആരാ പീറ ബൈക്കില്‍ പോകുന്നത്.. അവളും കയറി.. എന്‍റെ പിന്നിലിരിക്കുന്ന അവളെയും കൊണ്ട് ഞാന്‍ പോലീസ് സ്റ്ഷനിനെക്ക് പറന്നു പോവുകയാണ്.. അസൂയാലുക്കള്‍ ചുറ്റും നോക്കുന്നു.. എനിക്ക് കാര്യം പിടികിട്ടി.. അവളോട്‌ സാരിത്തലപ്പു കൊണ്ട് വയര്‍ മരചോലാന്‍ അപ്പഴേ ഉത്തരവിട്ടു..എന്‍റെ കണ്ടത്തില്‍ വേറെ കൃഷിയോ ???അനുവദിക്കില്ല ഞാന്‍. നേരെ ചെന്ന് കേറിയതും പ്രമാദമായ പലകേസുകളും എന്നെ കാത്തു കിടക്കുന്നു.. മുണ്ടാക്കളെ നിസാരിന്റെ ആടിന്നെ കട്ടതാര് ???കാഞ്ഞാര്‍ പാലത്തില്‍ നിന്നും ചൂണ്ട ഇടാന്‍ എന്നാ വ്യാജേന മറ്റു പലതിനുമായി കുളികടവിലേക്ക് നോക്കുന്നവന്മാര്‍ ആരൊക്കെ??? എല്ലത്തിന്റെയും ടംമിയും രേഖാ ചിത്രങ്ങളും ഉണ്ടാക്കാന്‍ പറഞ്ഞപ്പോഴാണ് കേരള രാഷ്ട്രീയത്തിലെ   അമ്മാനുഷികര്‍ ആയ രണ്ടാം വാര്‍ഡു മെമ്പറും കുറെ വെള്ള വസ്ത്രക്കാരും നിക്കുന്നു.. ഒന്നിനും മടിച്ചില്ല ...കുറെ തെറി പറഞ്ഞു ...അവന്മാരുടെ ഖദര്‍ ഷര്‍ട്ടും വലിച്ചു കീറി.. സിനിമയിലൊക്കെ അങ്ങനെ  ആണല്ലോ
.പുറത്തേക്കിറങ്ങി പ്രിത്വിരാജിന്റെ എസ് ഐ സോളമനെ പോലെ ബൂട്ട് കെട്ടി.. ഇനി അഴിമതി തുടങ്ങണം.. എനിക്ക് വേണ്ടിയല്ല ..പാവങ്ങളെ സഹായിക്കാന്‍.. ഇന്ത്യയില്‍ അതിനു വേറെ വഴി ഇല്ലല്ലോ.. ജീപ്പില്‍ പോരുന്ന വഴി സോസൈടിയുറെ മുന്‍പില്‍ നില്‍ക്കുന്ന പാല്‍ക്കാരന്‍ രാജുവിനെ കണ്ടു ..അവന്റെ കഴുത്തിന്‌ ചാടി കേറി പിടിച്ചു.. പണ്ടു ഞാന്‍ പാല്‍ കൊടുത്തതിന്റെ അമ്പത്തി രണ്ടു രൂപ തരാനുണ്ട്.ഹും.. അന്നവന് എന്തൊരു അഹങ്കാരമായിരുന്നു.. പക്ഷേ ഇന്ന് പറ്റില്ലല്ലോ.. ഞാന്‍ എസ് ഐ അല്ലെ.. ഇനി ഒരു നല്ല പേര് വേണം ..എസ് ഐ സനീഷ്.. ഛെ ...ഒരു ഗും ഇല്ല..മഹാഭാരതവും രാമായണവും വാങ്ങിച്ചു ..കാലാകാലങ്ങളായി ശിവന്‍റെ പേരുകലാനല്ലോ ഇവിടെ പോലീസില്‍ എല്ലാര്ക്കും.. ജഗന്നാതന്‍,നീലകണ്ടന്‍ ,ചന്ദ്രചൂടന്‍ ,ഇന്ദുചൂടന്‍,...അങ്ങനെ അങ്ങനെ...ഇല്ല ഒരു  പര്യായവും ബാക്കി ഇല്ല എല്ലാം ഷാജി കൈലാസ് കൊണ്ടുപോയി...  ...ഒരെണ്ണം ഉണ്ട്... പക്ഷെ പറ്റുമോ?? മുക്കണ്ണന്‍.. ശിവന്‍റെ പേര് തന്നെയാ...നോക്കാം ..ജീപ്പുമായി ഞാന്‍ പോവുകയാണ്..കൊളപ്രയില്‍ ഷാപ്പിന്റെ അടുത്തു ഞാന്‍ നടത്തുന്ന അനാധാലയതിലേക്ക്...അവിടെ അതാ ഞാന്‍ വന്‍ അഴിമതി നടത്തി ഉണ്ടാക്കിയ രണ്ടു ചാക്ക് അരി ,നാല് മൂട് കപ്പ ,രണ്ടുകെട്ടു വെണ്ടയ്ക്ക ,ഒരു പാക്കറ്റ് കല്ലുപെന്‍സില്‍ എല്ലാം അനേകായിരം വരുന്ന അനാഥ കുഞ്ഞുങ്ങള്‍ക്ക്‌ കേരള പോലീസ് നല്‍കുന്നു ..എന്‍റെ മുഖത്ത് "എന്നെ കൊണ്ട് ഇത്രയൊക്കെയേ പട്ടതോല്ലേ " എന്ന ഭാവം.. അപ്പൊ അത് നടത്തുന്ന പള്ളിലാച്ചന്റെ വക എന്നെ കുറിച്ച് മഹത് വചനങ്ങള്‍..
 പിന്നെ അതാ ഞാന്‍ തൊടുപുഴ  പാലത്തിലൂടെ ചീറി പാഞ്ഞു പോകുന്നു... എന്‍റെ ജീപ്പിനു ഇടിച്ചു തെറിപ്പിക്കാന്‍ മാത്രം കുറെ വെള്ളയും ചുമലയും വരയുള്ള കുറ്റികള്‍ പാലത്തിന്റെ നടുക്ക്.. ആഹ...ഇങ്ങനെ ഇടിച്ചു തെറിപ്പിച്ചു പോകാന്‍ എത്ര രസം..എനിക്കാദ്യമായി സുരേഷ് ഗോപിയോട് അസൂയ തോന്നി.. അങ്ങേര്‍ക്കു ഇതാണല്ലോ എപ്പോഴും വിനോദം...അമ്പലത്തിന്‍റെ മുന്നില്‍ ചെന്നപ്പോ ഹിന്ദു ,മുസ്ലീം ലഹള.. ഞാനിറങ്ങി ആകാശത്തേക്ക് വെടിവച്ചു... ഒരു സൂചി എടുത്തു എന്‍റെ കൈയില്‍ കുത്തി.. മുന്നില്‍ നിന്ന ഒരു ഹിന്ദുവിനെയും മുസ്ലീമിനെയും കുത്തി.. മൂന്നു പേരുടെയും ചോരക്കു  ഒരു നിറമാനെന്നും..അതുകൊണ്ട് ലഹള അവസാനിപ്പിക്കനമെന്നും ഞാന്‍ അലറി.. അവരുടെ കണ്ണ് ഞാന്‍ തുറപ്പിച്ചു..അവര്‍ എല്ലാവരും ചെയ്ത തെറ്റുകള്‍ ഓര്‍ത്തു കരയുന്നു.. ഞാനവരെയും ആശ്വസിപ്പിച്ചു.. കാരണം യേശുവിനു ശേഷം ലോകത്തെ സര്‍വ പാപങ്ങളും തീര്‍ക്കാന്‍ വന്നവന്‍ ഞാനാണല്ലോ ..

.ഇങ്ങനെ എല്ലാ വിജയങ്ങള്‍ക്കും അപ്പുറം ഒരുനാള്‍ മദ്യ മേഖല ഡി ഐ ജി സനീഷ് എന്ന് കേള്‍ക്കും എന്ന് കരുതിയപ്പോള്‍ ആണ് പി എസ് സി  യുടെ അനടം ആരോ വലിച്ചു കീറി എന്ന് കേട്ടത്.. ഇവന്മാര്‍ക്കൊക്കെ എന്തൊരു ബുദ്ധിയ ...പിടിച്ചു വല്ല പൊതുമേഖല സ്ഥാപനഗളുടെയും തലപ്പത് ഇരുത്തണം ...അതെങ്കിലും നന്നാവും.. സര്‍ക്കാര്‍ കണ്ടു പഠിക്കട്ടെ ഇവിടെ എന്തും നടക്കുമെന്ന്.. കൈയില്‍ കാശില്ലാതെ പോയി അല്ലെങ്കില്‍ എട്ടോ പത്തോ ലക്ഷം ജനാര്ദ്ധനന്‍ പിള്ളക്ക് കൊടുത്തു ഈ ഉള്ളവന്‍റെ മേല്‍പ്പറഞ്ഞ ആഗ്രഹങ്ങള്‍ പുഷ്പം പോലെ സാധിച്ചേനെ.. പക്ഷെ ഇനി നമ്മുടെ സര്‍ക്കാരിനെ പറ്റിക്കാന്‍ പറ്റില്ല.. കാരണം പുതിയ നിയമം ഇന്ന് വന്നിരിക്കുന്നു.. ഇനി പി എസ് സി പരീക്ഷ എഴുതുന്ന എല്ലാ മണ്ടന്മാരും തിരിച്ചറിയല്‍ രേഖ കൊണ്ടുവരനമത്രേ...ഐ ഡി കാര്‍ഡു ,റേഷന്‍ കാര്‍ഡു..അങ്ങനെ എന്തുമാവാം ...പിന്നെ ലോകത്തെ പ്രശസ്തരായ വ്ലടമിര്‍ പുട്ടിന്‍ ,ഒബാമ ,ബില്‍ ലാതന്‍ തുടങ്ങിയ മഹാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ഡ്രൈവിംഗ് ലിസെന്‍സ് എന്ന് പറയുന്ന ഒരു സാതനവും ഉപയോഗിക്കാം.. സര്‍കാരിന്‍റെ ഒരു അപാര ജ്ഞാനം.. മണ്ണാങ്കട്ട .....ഇതിന്‍റെ കൂടെ ഒരു കാര്യം കൂടി പറയാം.. ഇവിടെ ലിസെന്‍സ് കിട്ടാന്‍ ഒരു പാടുമില്ലെന്നു തെളിയിക്കാന്‍ ഒരിക്കല്‍ കുറെ പിള്ളേര്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അബ്ദുല്‍ കലാമിന്‍റെ പേരില്‍ അപേക്ഷിച്ചു..കൈകൂലിയും കൊടുത്തു.. സാദനം കൈയില്‍ കിട്ടിയപ്പോ അവന്മാര്‍ അത് പത്രക്കാരെയും കാണിച്ചു..ആ ഉദ്യോഗസ്ഥന്‍റെ പണിയും പോയികിട്ടി ...കാരണം ആ അട്രസിലെ പാണ്ടിക്കാരന്‍ അന്നത്തെ ഇന്ത്യയുടെ പ്രസിടന്റ്റ്‌ എ പി ജെ അബ്ദുല്‍ കാലം ആയിരുന്നു... ആ രാജ്യത്താ ഇവന്മാരുടെ മണ്ടന്‍ ബുദ്ധി...  

രാം ഗോപാല്‍ വര്‍മയ്ക്ക് പ്രാന്താണോ???

ടൈറ്റില്‍ കണ്ടു ഞെട്ടണ്ട... കാശു പോയവന്‍ ഇങ്ങനെയൊക്കെയേ പ്രതികരിക്കുകയുള്ളൂ..കാശു പോയി എന്ന് വച്ചാല്‍ ചുമ്മാ പോയതല്ല. മഹാ സംഭവം എന്നും പറഞ്ഞു പത്രങ്ങളായ പത്രങ്ങളും,ചാനലുകളായ ചാനലുകളും നമ്മളെ പറ്റിച്ച ഇന്ത്യയുടെ വീരപുത്രന്റെ സിനിമ കാണാന്‍ പോയതാ.. "രക്ത ചരിത്രം".കോഴിക്കോട് കൊരനെഷന്‍ തീയേറ്ററിലെ മൂട്ടകലോടുള്ള എന്‍റെ ദേഷ്യം അലിഞ്ഞു ഇല്ലാതായി പടം കണ്ടിറങ്ങിയപ്പോ..പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇത് അവിഞ്ഞ ഒരു സാധനമയിപോയി ... എല്ലാ റാം ഗോപാല്‍ വര്‍മ ചിത്രങ്ങള്‍ പോലെയും കത്തിയും വടിവാളും ബോംബും പിന്നെ കുറെ ചുവന്ന വെള്ളവും (ചോര) മാത്രം.. സിഗരറ്റും മേല്പറഞ്ഞ സാധനങ്ങളും ഇല്ലായിരുന്നെങ്കില്‍ വര്‍മ എന്ത് ചെയ്തേനെ എന്ന് ചോദിക്കരുത് ...അതിനും വഴി ഉണ്ട് .നായകന്‍ അടുത്തുകണ്ട ഇലക്ട്രിക്‌ പോസ്റ്റ്‌ പറിച്ചും അടിക്കും..എങ്ങനെ എന്ന് ചോദിക്കരുത്..സൂര്യ അല്ലെ ..ഇതൊക്കെ പറ്റും.. പിന്നെ ഏതെങ്കിലും ഒരു എസ് പി വരും... ആദ്യാവസാനം എല്ലാരോടും അയാള്‍ക്ക് പിണക്കമാണ് ..മിണ്ടില്ല. യുണിഫോം ഇടില്ല ..വാശിയാ..അമ്പലത്തില്‍ പോയാലും സിഗരറ്റ് വലിക്കും..കാരണം അയാള്‍ക്ക് ആരെയും പേടിയില്ലല്ലോ.. അയലാണല്ലോ ഇന്ത്യ എന്ന് പറയുന്ന മഹാരാജ്യം തന്നെ.. ഇവിടുത്തെ പോലീസും പട്ടാളവും എല്ലാം അയാള്‍ തന്നെ ..എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവ വര്‍മേ ..ഈ ജെയിലില്‍ വെള്ളമെടുക്കുന്നിടത് മാത്രമേ അലംബുല്ലോ..അതോ അടിയുണ്ടാക്കാനുള്ള തൊട്ടി അവിടെ ആയതിനാലാണോ സീനെല്ലാം അവിടെത്തന്നെ ...പിന്നെ എല്ലാ സിനിമയിലും ഉണ്ട് ഒരുതരം മറ്റേ ലുക്കുള്ള പെണ്ണുങ്ങള്‍,ലോകത്തെ വിറപ്പിക്കുന്ന അധോലോകക്കാര്‍ക്ക് പോയി ഇരുന്നു കരയാന്‍.. ഇതൊക്കെ നടക്കുന്ന കാര്യമാണോ?? ആണെന്ന് അറിയിക്കനാണല്ലോ അല്ലെ ഒബ്രോയ് കാണിച്ച പ്രഹസനങ്ങള്‍ ..എന്തൊക്കെയായിരുന്നു ..എവിടെഒക്കെയോ പോകുന്നു ,കൂലിതല്ലുകാരെ കാണുന്നു ,ഇതവരുടെ കഥയാണെന്ന് പറയുന്നു.. മഹാത്മാ ഗാന്ധിക്ക് ശേഷം രൂപയില്‍ അടിക്കേണ്ട തല അവന്റെതാണെന്നു പറയുന്നു ...അവസാനം പടക്കക്കട ഗുദ ഹവ .. എനിക്കറിയാം ഞാനെത്ര പറഞ്ഞാലും ഇതിന്റെ മൂന്നാം ഭാഗം മുതല്‍ പത്താം ഭാഗം വരെ വരും ...ഞാനുള്‍പ്പെടുന്ന മലയാളി ബുദ്ധിമാന്മാര്‍ പോയി കാണുകയും ചെയും.. എന്നിട്ട് പറയും..ടെക്നികല്‍ പെര്‍ഫെക്ഷന്‍ ...ക്ലാസ്സിക്‌... മാങ്ങതൊലി..ഹും ...

..

2010, ഡിസംബർ 12, ഞായറാഴ്‌ച

parinamam...




കാലം മാറുമ്പോ കോലവും മാറണമെന്ന്  കേട്ടിട്ടുണ്ട്..പക്ഷെ ഇത്രയ്ക്കു മാറുമെന്നു ഞാന്‍ വിചാരിച്ചില്ല ...ഞാന്‍ പറഞ്ഞത് ഓരോരോ കാലത്തും വാക്കുകള്‍ക്ക് മാറിവരുന്ന അര്‍ദ്ധങ്ങലെകുരിച്ചാണ് ...ശബരിമലക്ക് മാല ഇട്ടതിന്റെ ആവെഷതിലില്‍ സ്വാമിയാണ് ഇനി ഒരുമാസത്തേക്ക് എല്ലാം എന്ന് വിചാരിച്ചാണ് രാവിലെ ചായകടയില്‍ പോയത്. ആവി പറക്കുന്ന ചായ ഊതികുടിക്കുമ്പോള്‍ പെട്ടെന്ന് പുറകില്‍ നിന്നും ഒരു ശബ്ദം "ഡാ നിന്റെ മൊബൈലില്‍ സ്വാമി എന്തെങ്കിലും ഉണ്ടോ?""തിരിഞ്ഞു നോക്കിയപ്പോ രണ്ടു സുന്ദരകുട്ടപ്പന്മാര്‍. കോലെജിലെകാന് ... മണ്ടലകാലമല്ലേ കുട്ടികള്‍ നന്നായിരിക്കുന്നു ... ഞാന്‍ വിചാരിച്ചു.. രണ്ടുപേരും മൊബൈലുകള്‍ ചേര്‍ത്ത് വച്ചു.പിന്നീടാനര്യ്ഞ്ഞത് ,പണ്ട് പഠിക്കുന്ന കാലത്ത് നീല തുണ്ട് എന്ന് പറഞ്ഞിരുന്ന സാതനമാണ് ഇവന്മാര്‍" സ്വാമി " എന്ന് വിശേഷിപ്പിക്കുന്നത് ...കാലം പോയ ഒരു പോക്കെ. അങ്ങനെ അവിടെ മൊബൈലുകളുടെ പരാഗണം നടക്കുമ്പോ ഞാനിറങ്ങി ഗൂഗിളില്‍ കയറി.. മാല ഇട്ടതല്ലേ,മൊബൈലിന്റെ വാള്‍ പേപ്പര്‍ മാറ്റിയേക്കാം. അയ്യപ്പസ്വാമിയുടെ പടം കിട്ടാന്‍ "സ്വാമി" എന്ന് ടൈപ്പ് ചെയ്തു സേര്‍ച്ച്‌ ചെയ്തു...തെങ്ങും ഗൂഗിളും ചതിക്കില്ല എന്ന് പറഞ്ഞവനെ തല്ലണം.. കിട്ടിയത് മുഴുവന്‍ കള്ളാ സ്വാമിമാരുടെ വിക്രിയ ഫോട്ടോകള്‍.ദേ ഒരുത്തന്‍ വെള്ളവസ്ത്രവും ബ്ലു ഫിലിം സിഡിയുമായി..ഇപ്പോഴല്ലേ മനസിലായത് പിള്ളേരുടെ "സ്വാമി "പ്രയോഗത്തിന്റെ ധ്വനി ...ഞാനുറപ്പിച്ചു സ്വാമി എന്ന് വിളിക്കപ്പെടുന്നവന്‍ ഇത്തരക്കാരന്‍ തന്നെ. ദേ അടുത്ത ഫോടോ... കാവി വസ്ത്രവും തോക്കും ആയി ഒരുത്തന്‍..ദൈവമേ ഞാന്‍ തിരിച്ചറിഞ്ഞു... ഗുണ്ടകളാണ് സ്വാമിമാര്‍.. പിന്നോരുതന്റെ ഫോട്ടോ അതിലും രസമാണ്.. അറിയപ്പെടുന്ന ഒരു നടിയുടെ കൂടെ.. അവര്‍ ശിവ പാര്‍വതിമാരനത്രേ.. മനസിലായി...ഈ നരധമാന്മാരെ ആണല്ലേ നിങ്ങള്‍ "സ്വാമി" എന്ന് വിളിക്കുന്നത്‌..അവര്‍ വേരുക്കപ്പെടെണ്ടാവര്‍ തന്നെ ... ഒടുവില്‍ അയ്യപ്പസ്വാമി ശബരിമല എന്നാ ദൈവത്തിന്റെ സ്വന്തം അഡ്രസ്സ് കൊടുത്തപ്പോഴാണ്‌ രണ്ടു ഫോടോ കിട്ടിയത്.അത് ഞാന്‍ വാള്‍ പേപ്പര്‍ ആക്കി ഇരിക്കുമ്പോഴാണ് എന്റെ മുന്നിലേക്ക്‌ മുജന്മ പാപം കൊണ്ട്  ഒരമ്മയും മകളും വരുന്നത്.. വിദ്യാഭ്യാസവുമായി ബന്ധപെട്ട ജോലി ആയതിനാല്‍ ലോകത്തുള്ള എല്ലാ കൊഴ്സുകലെക്കുരിച്ചും അവര്‍ക്ക് അറിവുനല്കാന്‍ ഞാന്‍ തയ്യാറായി. എന്റെ ഈ താടിയും മീശയും കണ്ടു അവര്‍ കരുതരുത് ഞാന്‍ നിരാശ മൂത്ത് വളര്തിയതാണെന്ന്.. മാല അവര്‍ക്ക് കാണാവുന്ന വിധത്തില്‍ തന്നെ ഇട്ടു.. അഞ്ചാം ക്ലാസില്‍ പോലും പോയിട്ടില്ലാത്ത ആ അമ്മയെ ലോകത്തെ ബ്രമാണ്ടന്‍ അവസരങ്ങളെയും കോഴ്സുകളെയും കുറിച്ച് ഞാന്‍ പഠിപ്പിക്കുകയാണ്... അവരുടെ കണ്ണുകള്‍ ഞാന്‍ എന്റെ ആത്മ ജ്ഞാനം കൊണ്ട് തുറപ്പിച്ചിരിക്കുന്നു.. ഇടയ്ക്കു ഞാന്‍ എന്റെ മുദ്രമാലയില്‍ പിടിക്കുന്നത്‌ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.. അങ്ങനെ അരമണിക്കൂര്‍ എന്റെ പരിജ്ഞാനം മുഴുവന്‍ വിലംബിക്കഴിഞ്ഞപ്പോള്‍ അവര്‍ പറയുകയാണ്... "അങ്ങനെ പറഞ്ഞു കൊടുക്ക്‌ ""സ്വാമി"..ഇവള്‍ ഞങ്ങള്‍ പറഞ്ഞാല്‍  ഒന്നും കേള്‍ക്കില്ല...."ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്... സൂചികൊണ്ട  ബലൂണ്‍ പോലെ ഞാന്‍ ശൂ .....എന്നായിപ്പോയി... ഇനി അവര്‍ എന്നെ ഇതു അര്‍ത്ഥതിലനാവോ "സ്വാമി...."എന്ന് വിളിച്ചത്....