Download Malayalam Font ...

2010, ഡിസംബർ 22, ബുധനാഴ്‌ച

""ബ്രഹ്മശ്രീ സനീഷ്, ഒരു വാനപ്രസ്ഥത്തിന്‍റെ കഥ..""



                       ഛെ ...ജീവിതം മുഴുവന്‍ ദുഃഖങ്ങള്‍ ...ചുറ്റിലും പാപ കര്‍മങ്ങള്‍.. എന്തിനാണ് ഇതെല്ലാം...എല്ലാവരും സഹജീവികള്‍ അല്ലെ.. പരസ്പരം സ്നേഹിച്ചു ജീവിച്ചു കൂടെ ..അങ്ങനെ തന്നെ ആവണം.. എങ്കിലേ ഒരു നല്ല മനുഷ്യന്‍ ആവുകയുള്ളൂ.. ഒരുദിവസം പെട്ടെന്ന് എനിക്ക് ജ്ഞാനോദയം  ഉണ്ടായി .. ലൌകിക സുഖങ്ങള്‍ എല്ലാം ഉപേക്ഷിക്കണം ..എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു കഴിയണം.. ഒരു മാറ്റമില്ലെങ്കില്‍ എന്തൊരു മനുഷ്യന്‍.. എല്ലാം ഉറച്ച തീരുമാനങ്ങള്‍ ആകട്ടെ.. നേരെ പോയി മാല ഇട്ടു..ഇനി വരുന്ന നാല്പ്പതിഒന്നു ദിവസം എല്ലാം അയ്യപ്പന്‍ തന്നെ.ലക്ഷോപലക്ഷം വരുന്ന ജനങ്ങളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ബ്രഹ്മ ജ്ഞാനം നേടിയിട്ടുതന്നെ കാര്യം.. ദിവസവും കുളിയും ജപവും ഈശ്വര ചിന്തയും സ്നേഹം നിറച്ച് ഉപയോഗിക്കുന്ന വാക്കുകളും  മാത്രം..സ്വാമിയേ ശരണം അയ്യപ്പാ... എല്ലാം ബ്രഹ്മമയം..

അങ്ങനെ ആ ദിവസം വന്നു ...സര്‍വ്വ പാപങ്ങളും ഒരു നെയ്‌ തേങ്ങയില്‍ നിറച്ച് ഞാന്‍ യാത്ര തുടങ്ങി.. അടുത്തകൊല്ലത്തെ പാപങ്ങള്‍ തുടങ്ങാന്‍.. കാറിലും മറ്റും അയ്യപ്പന്‍ പാട്ടുകള്‍ മാത്രം...കൂടെ ഉണ്ടായിരുന്ന തികഞ്ഞ ഈശ്വരവിശ്വാസിയായ എന്‍റെ അമ്മയും ഈശ്വരന്‍ എന്ന്‌ പറയുന്നത് ഏതോ ലാബിലെ ബൈ പ്രോടക്റ്റ് മാത്രമാണെന്ന് വിശ്വസിക്കുന്ന സുഹൃത്ത്‌ രഞ്ജിത്തും വളരെ ഹാപ്പി ആയി.. അതാ സനീഷ് നല്ല മനുഷ്യന്‍ ആയിരിക്കുന്നു. അവിടെയും ഇവിടെയുമായി നില്‍ക്കുന്ന അല്ലെങ്കില്‍ കഴിഞ്ഞ ഒന്നര മാസമായി ഞാന്‍ നട്ടുവളര്‍ത്തിയ എന്‍റെ താടിയും മീശയും തടവി ഞാനങ്ങനെ ഇരുന്നു..


                          അതാ ഞാന്‍ കേട്ട പുണ്യ നദി ..പമ്പാ... സര്‍വ പാപങ്ങളും തീര്‍ക്കുന്ന പുണ്യ പുരാതന പമ്പാ.. എന്‍റെ മുജ്ജന്മ പാപ ബിന്ദുക്കളെ കഴുകി അകറ്റാന്‍ പമ്പയുടെ നിര്‍മല കുഞ്ഞോളങ്ങളെ തേടി ഞാന്‍ പടവുകള്‍ ഇറങ്ങി...ഇതാണോ പമ്പാ ??  എന്‍റെ സങ്കല്പങ്ങള്‍ തകിടം മറിഞ്ഞു. നിര്‍മല ജലം തേടി ഞാന്‍ വന്നപ്പോ ...കണ്ടാല്‍ പട്ടി പോലും കഞ്ഞി കുടിക്കാത്ത വൃത്തികെട്ട വെള്ളം ...അവിടെ അനേകായിരം വരുന്ന പാണ്ടിക്കാരനും ആന്ദ്രക്കാരനും ലോഡു കണക്കിന് വരുന്ന പാപങ്ങള്‍ തുണിയും കോണകവും ഇല്ലാതെ കഴുകി ഇറക്കുന്നു ..ഇവന്മാര്‍ക്ക് അല്പം തുണി ഉടുത്തുകൂടെ.ഇപ്പഴല്ലേ, പ്രായമായ പെണ്‍ പിള്ളേരെ ഇതിന്‍റെ അയല്‍വക്കത്തു പോലും  അടുപ്പിക്കില്ല എന്ന്‌ ദേവസ്വം ബോര്‍ഡു പറയുന്നതിന്‍റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്.. അവിടെയും ചില ദരിദ്ര വാസികള്‍ ,കണ്ട പാണ്ടിക്കാരനും മറ്റും വലിച്ചെറിയുന്ന കീറ തുണി പറുക്കാന്‍ നടക്കുന്നു.അതും ദേവസ്വം ബോര്‍ഡ് ലേലത്തില്‍ കൊടുത്തതാണത്രേ.ഇക്കണക്കിനു പോയാല്‍ അവിടെ വരുന്ന ഭക്തരുടെ വിസര്‍ജ്യം പോലും ഇവന്മാര്‍ ജൈവ വളം ആണെന്നും പറഞ്ഞു ലേലം ചെയ്യും .




പിന്നീടങ്ങ്‌ മല കയറ്റം ആയിരുന്നു.ഇത് കഠിനം തന്നെ. ഇത്തിരിപോന്ന വഴിയിലൂടെ കയറുന്നത് പതിനായിരക്കണക്കിനു ജനങ്ങള്‍.ഞാന്‍ സര്‍വവും സഹിക്കാന്‍ വന്നവനാണല്ലോ.വേദന കാലിന്‍റെ വെള്ളയില്‍ നിന്നും തരിച്ചു കേരുന്നുണ്ട് .ചെറിയ കല്ലുകള്‍ കാല്‍ വെള്ളയിലെ മര്‍മ  പ്രധാനമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ചു നമുക്കിട്ടു പണിയുകയാണ് .ചിലപ്പോ തലച്ചോര്‍ വരെ കേറി പോകുന്ന വേദന. അറിയാതെ തന്നെ നാവിലെ ശരണ മന്ത്രങ്ങള്‍ മാറി ചില്ലക്ഷരങ്ങളായ ,ല്ല ,ര്‍,@@##$$ തുടങ്ങിയവ ഒക്കെ വരുന്നുണ്ട്.ഇല്ല വേദന ഒരു പ്രശ്നമേ അല്ല. ..പുണ്യ വഴികളില്‍ ഇതൊക്കെ സാധാരണം ആണല്ലോ.
 ഇങ്ങനെ ഈ നിപ്പു തുടങ്ങിയിട്ട്  മണിക്കൂര്‍ രണ്ടായി. നല്ല ക്യു ..അതങ്ങ് നീണ്ടു കിടക്കുകയാണ്.ഈ തമിഴന്മാരെല്ലാം കൂടി എന്നെ ഇടിച്ചു പപ്പട പരുവം ആക്കി കൊണ്ടിരിക്കുന്നു .തലയിലിരുന്ന ഇരുമുടി കെട്ട് ഒരുത്തന്‍ തട്ടി താഴെ ഇട്ടു.മഹാ പാപീ നീ അനുഭവിക്കും. അതാ തമിഴന് ഞാന്‍ വഴി ഒരു ശാപം കിട്ടിയിരിക്കുന്നു. മുല്ലപ്പെരിയാറില്‍ അവന്മാര്‍ കാട്ടിയതിനു ഒരു പരിഹാരമായി.ഞാന്‍ അതെടുത്തു ഭദ്രമായി എന്‍റെ കക്ഷത്തില്‍ വെച്ചു .ഇവന്മാരുടെ ഇടി സഹിക്കാന്‍ വയ്യാതെ സൈഡില്‍ വച്ചിരുന്ന ഇരുമ്പു കമ്പികള്‍ക്ക്‌ ഇടയില്‍ ഞാനെന്നെ സുരക്ഷിതനാക്കി . വരുന്നവന്‍മാര്‍ എല്ലാം തനി സ്വഭാവം കാണിച്ചുതുടങ്ങി.ഒന്നും നോക്കാതെ ഇടയ്ക്കു ക്യുവിലേക്ക് ഇടിച്ചു കയറുന്നു . ഇതിനാണ് പറയുന്നത് ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോവില്ല എന്ന്‌. .രഞ്ജിത്ത് പതുക്കെ പ്രതികരിക്കുന്നു.. പാവം പോലീസുകാര്‍.. അവന്മാരവിടെ പഠിച്ച എല്ലാ മുറകളും പയറ്റുന്നു ..  ഇവിടെ തല്ലും ഇടിയും ഉരുട്ടലും ഈര്‍ക്കില്‍ പ്രയോഗവും ഒന്നും നടക്കില്ലല്ലോ. അവന്മാര്‍ ഒന്ന് കണ്ണുരുട്ടി നോക്കിയാല്‍ പോലും ഇവിടെ വര്‍ഗീയ പ്രശ്നം ആവും ..വെറുതെ എന്തിനാ ഉള്ള പണി കളയുന്നത് എന്നോര്‍ത്ത് എല്ലാവരും ക്രിസ്തുവിന്‍റെ പ്രതിരൂപമായി ,കപ്പട മീശയില്‍ സ്വാമിമാര്‍ക്ക് ഊഞ്ഞാല്‍ പോലും കെട്ടുന്നു. .അവന്മാരുടെ ഗതികേട് ഒന്ന് കാണേണ്ടത് തന്നെ ആണ്.സര്‍വ നിയന്ദ്രണവും വിടുമ്പോള്‍ കൈയിലിരിക്കുന്ന ലാത്തി നിലത്തു തല്ലി അരിശം തീര്‍ക്കുകയാണ്. എനിക്ക് ഹിന്ദു ആയതില്‍ ആദ്യമായി അഭിമാനം തോന്നി.ഇതാ സ്വാമിമാര്‍ പോലീസുകാര്‍ക്ക് പോലും അതീതര്‍ ആയിരിക്കുന്നു. ഇടക്കൊക്കെ എല്ലാവര്ക്കും നല്ല ചവിട്ടും കുത്തും ഒക്കെ ഈ ആന്ദ്രക്കാരും തമിഴരും തരുന്നുണ്ട്. രഞ്ജിത്തും മറ്റുള്ളവരും പ്രതികരിക്കുന്നു.അവര്‍ മറ്റുള്ളവരെ ക്യുവില്‍ നുഴഞ്ഞു കയറാന്‍ സമ്മതിക്കുന്നില്ല. കഷ്ടം.. ഈശ്വരനെ കാണാന്‍ വന്നപ്പോഴും നമ്മള്‍ നമ്മെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.ഞാന്‍ എല്ലാവരോടുമായി നമ്മള്‍ സ്വാമിമാര്‍ ആണെന്നും എല്ലാവരെയും അങ്ങനെ തന്നെ കാണേണ്ടതിനെ പറ്റിയും സൗമ്യമായി പറഞ്ഞു.. അങ്ങനെ ലോക ജനതയോട് എനിക്കുള്ള സ്നേഹം കര കവിഞ്ഞു ഒഴുകി. പെട്ടെന്നാണ് ഒരു വലിയ പരീക്ഷണം.. ഒരു രണ്ടു ക്വിന്‍റല്‍ തൂക്കം വരുന്ന ഒരു പാണ്ടി കരിമന്തി എന്‍റെ  പുഷ്പ പാദങ്ങളെ ഒരു കല്ലേല്‍ വച്ചു  ചവിട്ടി അരച്ചു ചമ്മന്തി ആക്കി. എന്‍റെ സര്‍വ നാഡികളിലും വേദന ഇരച്ചു കയറി. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ എന്നിലെ വിശുദ്ധന്‍ ഓടി ഒളിച്ചു.തലയ്ക്കു മുകളിലെ വിശുദ്ധ വെളിച്ചം മാഞ്ഞു ,അവിടെ രണ്ടു കൊമ്പ് മുളച്ചു.ശരീരം വേദനിച്ചാല്‍ ഇതു സന്യാസിയും ഇങ്ങനെ ആകും.ചവിട്ടിയവനെ   കഴുത്തിന്‌ പിടിച്ചു ഒരു തള്ള് തള്ളിക്കൊണ്ട് ഞാന്‍  അലറി...""കഴുവേറീടെ മോനെ... ##@@***%%##!! മാറി നിക്കടാ ...അവന്‍റെ അമ്മേടെ..##@@%%&&** ""എന്നിലെ സ്വാമീടെ മാറ്റം കണ്ടു അമ്മ അന്ധാളിച്ചു നിക്കുന്നു.. പിന്നൊരു മേളം ആയിരുന്നു.. എന്‍റെ നാവിലെ മന്ത്ര ദ്വനികളില്‍ അവന്മാരുടെ  ചെവി അടിച്ചു പോയിക്കാണും. പറയേണ്ടത് പറഞ്ഞപ്പോ എല്ലാം നിയന്ത്രണ വിധേയം ആയി.


ഇങ്ങനെ ഗതികെട്ട് നില്‍ക്കുമ്പോള്‍ ആണ് ,ദേ വരുന്നു കഴുതകളുടെ ഒരു കൂട്ടം.പാവങ്ങള്‍ പച്ച വെള്ളം പോലും കൊടുക്കാതെ ഇട്ടു പണിയിപ്പിക്കുക ആണ് .പലത്തിന്റ്റെയും ശരീരം അടിച്ചു പൊട്ടിച്ചു ചോര ഒലിക്കുന്ന അവസ്ഥയില്‍.. ഇതൊന്നും കാണാന്‍ ആരും ഇല്ലല്ലോ. അല്ലെങ്കില്‍ ഇവിടെ ഒരു പട്ടി ചത്താലും അത് ആഗോള പുരുഷ മേധാവിത്വ കടന്നു കയറ്റം ആണെന്നും അതിനു എതിരെ തൂങ്ങി ചാവും എന്നും പ്രഖ്യാപിക്കുന്ന മേധാ പട്കര്‍ പോലുള്ളവര്‍ എവിടെപോയി.. ഇങ്ങോട്ട് വന്നാല്‍ തടി കേടാകും എന്ന്‌ എല്ലാവര്‍ക്കും അറിയാം.അപ്പൊ താടിയുള്ള അപ്പനെ പേടി ഉണ്ടല്ലേ ???പുള്ളിക്കാരിക്ക് ഡാം കെട്ടുന്നതും ഇഷ്ടമല്ല .ആദിവാസികള്‍ എല്ലാവരും ഫോസില്‍ ആയി പോകുമത്രേ ..ഇവര്‍ക്കെന്താ ആ പാവങ്ങളോട് ഇത്ര കലി.അവര്‍ കാട് വിട്ടു പുറത്തു വരട്ടെ.. നല്ല വിദ്യാഭ്യാസം കിട്ടട്ടെ..അവര്‍ക്കും വിവരം വക്കട്ടെ.. അപ്പൊ അവര്‍ നല്ലതും ചീത്തയും സ്വയം തിരിച്ചു അറിഞ്ഞുകൊള്ളും.. പക്ഷെ ഒരു കാര്യം അപ്പൊ അങ്ങോട്ട്‌ കൊടിയും പൊക്കി ചെന്നാല്‍ അവന്മാര്‍ നിങ്ങളെ ഓടിച്ചു ഇട്ടു തല്ലും ...കാരണം മണ്ണെണ്ണ വിളക്കും കൊണ്ട് ടിവിയും ഫ്രിഡ്ജും ഓണ്‍ ചെയ്യാന്‍ പറ്റില്ലെന്നും അതിനു ഡാം കെട്ടി കറണ്ട് ഉണ്ടാക്കണമെന്നും അവര്‍ തിരിച്ച് അറിയും.


അങ്ങനെ ഞാന്‍ പോന്നു പതിനെട്ടാം പടിയുടെ താഴെ എത്തി . ആരെ കൊന്നിട്ടായാലും ശരി ഇതില്‍ ഒന്ന് കയറിയിട്ട് തന്നെ കാര്യം എന്ന മട്ടില്‍ സര്‍വ സ്വാമിമാരും നില്‍ക്കുകയാണ് ..പറഞ്ഞിട്ട് കാര്യമില്ല.. കഴിഞ്ഞ പതിനാല് മണിക്കൂര്‍ ആയി ഈ നിപ്പു നില്‍ക്കുന്നു. നടപ്പന്തല്‍ തുറന്നപ്പോള്‍ ഒരു ആക്രമണം ആയിരുന്നു. ആരെയൊക്കെയോ ചവിട്ടി കുത്തി പതിനെട്ടാം പടി കയറി.അവിടെ ശബരിമല ശ്രീകോവില്‍ അങ്ങനെ പൊന്നില്‍ കുളിച്ചു നില്‍ക്കുകയാണ് ..അത് വിജൈ മല്യയുടെ ഒരു തമാശ..


 ഈ കോടിക്കണക്കിനു ആളുകള്‍ നില്‍ക്കുന്ന സ്ഥലത്താണ് നമ്മുടെ ജയമാല ആന്‍റി അയ്യപ്പന്‍റെ ശ്രീകൊവിലിന്റ്റെ ഉള്ളില്‍ കയറി എന്നും പുള്ളിടെ കൈയ്യേല്‍ പിടിച്ചു വലിചൂന്നും ഒക്കെ പറയുന്നത് .ഒന്ന് പോ തള്ളെ ...നിങ്ങളും പരപ്പന്‍ അങ്ങാടി ഉണ്ണി കൃഷ്ണനും കൂടി പറയുന്നത് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് പ്രാന്താണോ???




               ദേ പുതിയ ഒരാള്‍ ജയമാലയെ സഹായിക്കാന്‍ വരുന്നു.. എന്നെപ്പോലെ സന്യാസി ആവാന്‍ എല്ലാം ഉപേക്ഷിക്കാന്‍ ആവാതെ ,ഉടു തുണി മാത്രം ഉപേക്ഷിച്ചു നടക്കുന്ന നമ്മുടെ ശ്രേയ ശരണ്‍.ആ പിഞ്ചു പൈതല്‍ പറയുന്നത് എല്ലാ പെണ്ണുങ്ങളെയും അങ്ങോട്ട്‌ അടുപ്പിക്കാത്തത് അയ്യപ്പന്‍റെ സ്ത്രീ വിരുദ്ധ ഗൂഢാലോചന ആണെന്നാണ്. എന്‍റെ പോന്നു പെങ്കൊച്ചേ നീ ഈ കോലത്തില്‍ അങ്ങോട്ട്‌ ചെല്ല്  അവന്മാരെല്ലരും കൂടി നിന്നെ പിച്ചി ചീന്തും .പല്ലും നഖവും പോലും ബാക്കി കാണില്ല..പറഞ്ഞേക്കാം..




          ദേ അയ്യപ്പനും ബോഡി ഗാര്‍ഡ് ..എന്താണ് അല്ലെ ...പാവം ദൈവങ്ങള്‍ക്കും സുരക്ഷ സംവിധാനങ്ങള്‍. പിന്നെ ഈ ദൈവങ്ങള്‍ നമ്മെ എങ്ങനെ കാക്കും.. അയ്യപ്പന് തോക്കിന്‍റെ സംരക്ഷണം ..കുരിശു പള്ളിക്ക് മുകളിലെ യേശുവിനു ഇടിമിന്നല്‍ രക്ഷാ ചാലകം.. നമ്മള്‍ മണ്ടന്മാര്‍, ഇവരോട് ഒക്കെ ആണ് രക്ഷ യാചിക്കുന്നത്. വിരോധാഭാസം തന്നെ..


ലോകമായ ലോകമെല്ലാം നമ്മള്‍ വിളിച്ചു പറഞ്ഞു ..നമ്മുടെ നാട്ടില്‍ നിന്നു കുഷ്ഠരോഗം നമ്മള്‍ അകറ്റി എന്ന്‌. ഈ കാണുന്നത് ശബിരിമലയിലെ മറ്റൊരു ബിസിനസ് ആണ് ..എഴുനേല്‍ക്കാന്‍ പോലും ആവാത്ത കുഷ്ഠ രോഗികള്‍ അവിടെ എങ്ങനെ വന്നു എന്നല്ല ഞാന്‍ ചിന്തിച്ചത്.ഇവിടെ ആരോഗ്യ വകുപ്പൊന്നും ഇത് കാണുന്നില്ലേ. നമ്മള്‍ വളരെ കഷ്ടപ്പെട്ട് ഇവിടെ നിന്നും അകറ്റിയ രോഗങ്ങള്‍ ആണ് ഈ രോഗികളില്‍ കൂടി വീണ്ടും കടന്നു വരുന്നത്..


ഇതെല്ലാം പറയുമ്പോ എന്‍റെ മാത്രം ചിന്താ ഗതികള്‍ ആണെന്ന് പറയരുത്. എന്നെ പോലുള്ള അനേകം ആളുകള്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്തും പതിനാലും മണികൂര്‍  നിന്നു അയ്യപ്പനെ കാണാന്‍ എത്തുമ്പോ സത്യത്തില്‍ ,ഇതെങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി എന്ന്‌ വിചാരിക്കുന്നവര്‍ ആണ്.. അത്രയ്ക്കാണ് അസൗകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍. എല്ലാ വര്‍ഷവും ഈ മണ്ഡല കാലം ഉള്ളതാണെന്നും ഇവിടെ ഇത്ര അധികം ജനങ്ങള്‍ എത്തുമെന്നും അറിയാം. ഇവിടെ കാലാ കാലങ്ങള്‍ ആയി മാറി വരുന്ന സര്‍ക്കാരുകളോട് ഞാനൊന്നു ചോദിക്കട്ടെ..നിങ്ങള്‍ ഒന്ന് മനസുവെച്ചാല്‍ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അല്ലെ ഉള്ളു.. അതോ ഖജനാവിലേക്ക് വരുന്ന പണം മാത്രം നോക്കി ,കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ,ഇതാണോ നിങ്ങളുടെ നയം...
.എല്ലാത്തിനും ഒടുവില്‍ ഞാന്‍ അയ്യപ്പന്‍ അരുളിയ പരമമായ സത്യം അറിയുന്നു...""തത്വ മസി"" നീ തേടിയത് എന്തോ ,അത് നീ തന്നെ ആകുന്നു.. എല്ലാ ഈശ്വര ചൈതന്യവും നിന്നില്‍ തന്നെ വിലയം പ്രാപിച്ചിരിക്കുന്നു.. 

ഓര്‍മ്മിക്കാന്‍ മാത്രം... {ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഇത്ര അധികം ജനങ്ങള്‍ വരുന്നിടത്ത് ഇതല്ലേ പറ്റു എന്ന്‌.. എന്നാല്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന്. അതിനു ഉദാഹരണം എന്നതിലേക്ക് ഞാന്‍ ഇവിടെ രണ്ടു ചിത്രങ്ങള്‍ കൂടി ചേര്‍ക്കുന്നു.പക്ഷെ അവര്‍ക്കും നമുക്കും ഇടയില്‍ ഒരേ ഒരു അന്തരം കൂടി ഉണ്ട്.അവര്‍ക്ക് അത് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു  ചാകര അല്ല. മറിച്ച് ഒരു രാജ്യത്തിന്‍റെ,ഒരു ജനതയുടെ സംസ്കാരം കൂടി ആകുന്നു..}




  



5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഡിസംബർ 23 12:04 AM

    അയ്യപ്പന് തോക്കിന്‍റെ സംരക്ഷണം ..കുരിശു പള്ളിക്ക് മുകളിലെ യേശുവിനു ഇടിമിന്നല്‍ രക്ഷാ ചാലകം.. നമ്മള്‍ മണ്ടന്മാര്‍, ഇവരോട് ഒക്കെ ആണ് രക്ഷ യാചിക്കുന്നത്. വിരോധാഭാസം തന്നെ..

    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. enne pole oralkku orikkalum chennethaan pattaatha oridamaanu shabarimala.......ente swapnangalil maathrame njan avide poyittullu..............pinne sirnte harivaraasanathiloodeyum.........manasil kanda chithrangalkku bakthiyude sugandhamaayirunnu..........!!!!ethenkilum oru govt ithinu munpil kannu thurakkumennu namukku visvasikkaam......

    മറുപടിഇല്ലാതാക്കൂ
  3. Gud,Nannayittund.You hav got gud writing style..sabrimalayil poyya setup und.This is really something we need to discuss about.. .

    മറുപടിഇല്ലാതാക്കൂ
  4. സത്യങ്ങള്‍ യഥേഷ്ടം നിങ്ങള്ക്ക് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ