Download Malayalam Font ...

2010, ഡിസംബർ 28, ചൊവ്വാഴ്ച

"നോസ്ടാല്‍ജിയാ"


നോസ്ടല്ജിയാ ....ഗ്രിഹാതുരത്വം..കേള്‍ക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടത് എന്തോ ഒന്ന് നഷ്ടപ്പെട്ടതിന്‍റെ ചെറു നൊമ്പരം ..ചില നൊമ്പരങ്ങള്‍ അങ്ങനെ ആണ്..ഇടക്ക് മറവിയില്‍ നിന്ന് കയറി വന്ന് ,ഒന്ന് മനസിനെ പൊള്ളിച്ച്  ഒടുവില്‍ ചുണ്ടില്‍ ഒരു ചെറു ചിരിയായി മറയുന്ന നനുത്ത സുഖമുള്ള ഓര്‍മ്മകള്‍.. ഏതൊരാള്‍ക്കും പഠിച്ച കലാലയവും അവിടെ പിന്നിട്ട വഴികളും ,കഥ പറഞ്ഞു നടന്ന ക്യംപസും എപ്പോഴും വീണ്ടും ഒരിക്കല്‍ കൂടി കിട്ടിയിരുന്നു എങ്കില്‍ എന്ന്‌ അറിയാതെ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ തന്നെ ആണ്.. എത്ര കാലം കഴിഞ്ഞാലും വീണ്ടും അവിടേക്ക് ഒരിക്കല്‍ കൂടി ചെല്ലണം എന്നും അവിടുത്തെ നിമിഷങ്ങള്‍ ആക്ഘോഷിക്കണം എന്നും തോന്നാത്തവര്‍ വിരളം ആയിരിക്കും.. അതുപോലെ തന്നെ ആണ് ഞാനും.. ഇപ്പോഴും താലോലിക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ തന്നതാണ് മുട്ടം പോളി ടെക്നിക് ക്യാമ്പസ്.. ഞാനതില്‍ ഓര്‍ത്ത് എടുക്കുന്നതില്‍ പലതും എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് മാത്രം അറിവുള്ളവ ആയിരിക്കും... 

  
   ഇതെന്‍റെ ക്യാമ്പസ് ...ഒരുപാട് സ്വപ്നങ്ങളാല്‍  എനിക്ക് ചിറകു നല്‍കിയ എന്‍റെ പ്രിയപ്പെട്ട ഇടം.. പാട്ടും കവിതയും കഥകളും സിനിമയും സാമൂഹിക ബോധവും ,രാഷ്ട്രീയവും ഏറ്റവും നല്ല സുഹൃത്തുക്കളും ,പിരിഞ്ഞു പോവുമ്പോ ആത്മാര്‍ഥതയുടെ ഒരിറ്റു കണ്ണുനീരും  നല്‍കിയ  നല്‍കിയ എന്‍റെ ഭൂമിയിലെ സ്വര്‍ഗം.. ഇതിനെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒരിടെതും എത്തില്ല.. കാരണം ഒരിക്കലും മറക്കാന്‍ ആവാത്ത ആയിരം ആയിരം ഓര്‍മ്മകള്‍ ആണ് ഇതിനു ചുറ്റും.. അതില്‍ നിന്ന് കഴിഞ്ഞ ദിവസം പോളിയില്‍ പോയപ്പോ ഓരോ മുക്കിലും മൂലയിലും തെളിയുന്ന സംഭവങ്ങളില്‍ ചിലത് മാത്രം ഇവിടെ ചേര്‍ക്കുന്നു...  

ഇതാണ് മുട്ടത്തു നിന്നും പോളിയിലേക്ക് ഉള്ള ചൂണ്ടു പലക.. അത് കാണുമ്പോഴേ അറിയാം പഠനതെക്കാള്‍  മറ്റു പലതിനും ആണ് ഇവിടെ സ്ഥാനം എന്ന്‌.. എസ് എഫ് ഐ യുടെയും കെ എസ് യു വിന്‍റെയും മറ്റും പോസ്ടറുകള്‍.. ഇപ്പൊ ഇത് കാണുമ്പോ ഒരാവേശമാണ്..നെഞ്ജിലെ ചൂടില്‍    ഈ പ്രസ്ഥാനങ്ങളെ എല്ലാം താലോലിച്ച നിമിഷങ്ങള്‍ ഉന്ടായിരുന്നു..

ഈ റോഡിലൂടെ ആണ് മനസ് നിറയെ ആശങ്കകളും ആയി ഞാന്‍ പോളിയില്‍ എത്തിയത്.. എന്നെപോലെ പലരും.. എത്രയോ പ്രഭാതങ്ങളും സന്ത്യകളും  കൌമാരങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ കൊണ്ടു മുഖരിതം ആക്കിയതാണ് ഈ വഴിതാരകളെ.. പലതും എന്‍റെ കര്‍ണാ  പുടങ്ങളില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു ....

  
   ഈ കാണുന്നത് എല്ലാം തന്നെ പോളിയുടെ മുഖ മുദ്രകള്‍ ആണ്..വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പതാകകള്‍ ..ഇവിടെ വിദ്യാര്‍ഥി രാഷ്ട്രീയം എന്നത് ജീവ വായു പോലെ ആണ് ..  ഇവിടെ ഞാന്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിച്ചതും ഈ പതാകകള്‍ ആണ്.. ഇവിടെ നില്‍ക്കുമ്പോള്‍ വിപ്ലവ പ്രസ്താനതിന്റ്റെ സമര മുഖങ്ങളും വിപ്ലവ ഗാനത്തിന്‍റെ മുഴങ്ങുന്ന ശബ്ദവും ,വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടിയുള്ള ആക്രോശങ്ങളും എനിക്ക് കേള്‍ക്കാം ...
    എത്രയോ പേരാണ് ഇവിടെ.. വിവിധ ദേശങ്ങളില്‍ നിന്ന് ,വിവിധ ജാതി മതസ്ഥര്‍ ആയ സുഹൃത്തുക്കള്‍.. കുറച്ചുപേരെ ഞാന്‍ ഓര്‍ക്കുന്നു.. പി ജെ ജോസഫിന് വേണ്ടി വാദിക്കുന്ന ജോബി.. വര്‍ഗീയ പാര്‍ടിയുടെ വക്താക്കള്‍ എന്ന്‌ ഞങ്ങള്‍ മുദ്ര കുത്തുന്ന ശ്രീ ദത്തും പ്രദീപും അരവിന്ദും  ശരത്തും എല്ലാം..  വിപ്ലവ പ്രസ്താനതിന്റ്റെ ചൂടും ചൂരും ആയ ഷിബു ,പ്രസീത്, സമീര്‍,ഉണ്ണി, നവാസ്, ...ഹാ ..എത്ര എത്രആളുകള്‍ ...എല്ലാവരുടെയും ചര്‍ച്ചകള്‍ക്ക് വേദി ആയിരുന്നു പോളിയുടെ ഈ കൊടി മരവും പോര്‍ച്ചും.. പലപ്പോഴും സങ്ക്ഖര്‍ഷങ്ങളുടെ വേദി കൂടി ആയിരുന്നു ഇത്..

 ബോധി..
ആദ്യമായാണ് ഞാന്‍ ബോധി വൃക്ഷം കാണുന്നത്.. ശ്രീ ബുദ്ധന് ഒപ്പം മാത്രം നമ്മള്‍ കേട്ടിട്ടുള്ള ഈ ബോധി ഇവിടെ ഈ ക്യാമ്പസില്‍ നില്‍ക്കുന്നത് ഒരു വലിയ തമാശ ആണ്..ബോധിക്ക് ചുറ്റുമുള്ള തറയില്‍ കിടന്ന് എത്രയോ കവിതകള്‍ ചൊല്ലിയിരിക്കുന്നു..പാട്ടുകള്‍ പാടിയിരിക്കുന്നു ....ഓരോ ഓരോ പ്രസ്ഥാനങ്ങളും മീറ്റിംഗ് നടത്തിയിരുന്ന വേദിയും ഇത് തന്നെ ...ഒരു പക്ഷെ ഇവിടെ ഏറ്റവും രാഷ്ട്രീയ അവബോധം ഉള്ള ആള്‍ ഈ ബോധി ആയിരിക്കും..
ഇടനാഴികള്‍..  
 ഈ ഇടനാഴിയിലെ പടികള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ വിളിച്ചോതുന്നു.. ഹൃദയം കൊണ്ടു ഹൃദയത്തിലേക്ക് ഒരുപാടു രഹസ്യങ്ങള്‍ പലരും കൈമാറിയത് ഈ പടികളില്‍ ആയിരുന്നു.. ഞാനും അതില്‍ വ്യത്യസ്തന്‍ ആകുന്നില്ല..
കാന്‍റീന്‍..  
ഏറ്റവും ചൂടേറിയ ചര്‍ച്ചകള്‍ പഴം പൂരിക്കും പൊരോടക്കും  ഒപ്പം  അരങ്ങേറിയ ഇടം.. കുട്ടന്‍ ചേട്ടന്‍റെ പൊറോട്ടയും സാമ്പാറും എത്ര വിശപ്പ്‌ അകടിയിരിക്കുന്നു.പശു നക്കി പാത്രം വെളുക്കുന്നത്‌ കണ്ടപ്പോഴാണ് ആ ആവേശം അല്പം കെട്ടടങ്ങിയത് ..
പാലച്ചുവട്‌..    
പോളിയുടെ പിന്നിലെ ഈ രഹസ്യ കേന്ദ്രത്തിലാണ് കാല കാലങ്ങളായി ചൂതാട്ടം നടക്കുന്നത് ..ഓരോ വര്‍ഷവും പുതിയ നേതാക്കള്‍ വരും ..ഇവിടെത്തന്നെ ആണ് അന്‍സില്‍ ആ കണ്ടു പിടുത്തം നടത്തിയത് .ഹാന്സും ചൈനി ഗ്യ്നിയും ചേര്‍ത്തുള്ള രഹസ്യ കൂട്ട്. അന്ന് അവനു വീണ പേരാണ് "കെമികല്‍ അലി" ...

ക്യാമ്പസ് രാഷ്ട്രീയം ഓര്‍ക്കുമ്പോള്‍ ഒരു പിടച്ചിലാണ് ..എത്രയോ ക്യംപെഇനുകള്‍  ...തീപ്പൊരി ചിതറുന്ന പ്രസംഗങ്ങള്‍ .,വോട്ടു ചോദിക്കല്‍ ..ഭൂരിപക്ഷത്തോടെ നല്ല വിജയം..എല്ലാം.. പക്ഷെ പകല്‍ എല്ലാവരും ഓരോ പാര്‍ട്ടിക്കാരും രാത്രി ഒന്നിച്ചു നില്‍ക്കുന്ന സുഹൃത്തുകളും ...നല്ല ഊഷ്മളം ആയ ഓര്‍മ്മകള്‍.. ശ്രീ ദത്തും അരവിന്ദും എനിക്ക് വേണ്ടി പോസ്റര്‍ എഴുതുന്നു ..ഷിബു എ ബി വി പി യുടെ ബാനെര്‍ വക്കുന്നു.. പ്രദീപും നിബുവും നടത്തുന്ന തെറി മത്സരം..എത്ര പേര്‍ ആഖോഷിച്ചിട്ടു ഉണ്ടാകും ഈ രസങ്ങള്‍..


ചിതറിയവ..
 പിന്നെയും ഒരുപാടു കാര്യങ്ങള്‍ ചിതറി കിടക്കുന്നു. അനുരാഗ് ഒരു ചായക്ക് തെണ്ടിയതും ,രാകെഷിന്റ്റെ വീട്ടില്‍ നിന്ന് ഞങ്ങളെ ഇറക്കി വിട്ടതും, സത്യനും ലൂയിയും ജൂനിയര്‍ കുട്ടികളുടെ റെക്കോര്‍ഡ്‌ ബുക്ക്‌ കത്തിച്ചു ചൂട് കാഞ്ഞതും, താഴെ വിമന്‍സ് ഹോസ്റലില്‍ നോക്കി ഇരുന്നു പാതി രാത്രി മുഴുവന്‍ പാട്ട് പാടിയതും ,അവിടെ ജനല്‍ അഴികളിലെ നിഴല്‍ ആട്ടങ്ങള്‍      
നല്‍കിയ രോമാഞ്ചവും, അനുരാഗിന്‍റെ ജോക്കി കീറി കൊടിമരത്തില്‍ തൂക്കിയതും,പിറ്റേന്ന് കറുത്തത്‌ തന്നെ വാങ്ങിയില്ലെങ്കില്‍ മമ്മി വഴക്ക് പറയും എന്ന്‌ പറഞ്ഞു അവന്‍ പിണങ്ങിയതും,കോളേജില്‍ അടി വച്ചതിനു സസ്പെന്‍ഷന്‍ കിട്ടിയതും,പിന്നെ തല്ല്‌ കൂടിയവര്‍ എല്ലാം നല്ല സുഹൃത്തുക്കള്‍ ആയതും, അരുണയുടെ മണ്ടത്തരങ്ങളും,ടൂര്‍ പോയതും, ബസില്‍ ലൈറ്റ് വീണപ്പോ നാല് വഴിക്ക് ഓടിയതും, ഒടുവില്‍ അല്പം കണ്‍ മഷിക്കൊപ്പം ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ കലര്‍ന്ന് ഒരു തുള്ളിയായി ഹൃദയത്തില്‍ വീണു പൊള്ളിയതും,എല്ലാം ..എല്ലാം.. എനിക്ക് തിരിച്ച് പിടിക്കാനാവാത്ത ദൂരത്തേക്കു പൊയ്കഴിഞ്ഞിരിക്കുന്നു...


ഈ കിണറിനു ചുറ്റും ഇരുന്നാണല്ലോ ഞങ്ങള്‍ ലോക ജനതയെ മുഴുവന്‍  വീക്ഷിച്ചത്‌ .എത്രയോ തരുണീ മണികളെ ഇതിന്‍റെ കെട്ടില്‍ ഇരുന്നു കണ്ണുകള്‍ കൊണ്ടു കടാക്ഷിച്ചിരിക്കുന്നു.എത്രയോ സന്ഖര്‍ഷങ്ങള്‍ ഈ കിണറും പഞ്ഞി മരവും കണ്ടിരിക്കുന്നു ...എത്രയോ തലമുറകള്‍ ഇങ്ങനെ വന്ന് പോയിരിക്കുന്നു.. എല്ലാവര്‍ക്കും ഉണ്ടാകാം ഇത്തരം ഓര്‍മ്മകള്‍.ഓരോരുത്തരും കരുതും അവരുടെ ചെപ്പിലെ ഓര്‍മയുടെ കുന്നികുരു മണികള്‍ ആണ് മൂല്യം ഏറിയവ    എന്ന്‌..അങ്ങനെ തന്നെ ആവട്ടെ ...വീണ്ടും പല തലമുറകള്‍ വരട്ടെ ..അവര്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കട്ടെ.. പിണങ്ങട്ടെ.. ഒടുവില്‍ വിശ്വ സാഹോദര്യം വിളിച്ചോതി തോള്‍ ചേര്‍ന്ന് പിടയുന്ന മനസുമായി പിരിയട്ടെ....

നന്ദി:ഇത് ബ്ലോഗില്‍ എഴുതണം എന്ന്‌ പറഞ്ഞ അനുരാഗിന് ... 

4 അഭിപ്രായങ്ങൾ:

  1. കൊള്ളാം രസമുള്ള ഓര്‍മ്മകളിലൂടെ ഒരു യാത്ര

    മറുപടിഇല്ലാതാക്കൂ
  2. podaa nariiiiiiii .. njangalude nalla ormakal ingane ezhuthi nashippikaruthu...

    eda .. ezhuthnamenkil nallathupoleyum, muzhuvanayum ezhuthanam.. alllathe.. areyenkilum bodhippikanayittu ezhutharuthu..

    ezhuthumbol ee karyangelellam ariyavunnavarku enkilum vayikkumbol oru ""nolstalgia"" thannanam..

    edaaaa..
    otta vakkil parayavunna karyangalano athellam??????????

    N:B: pls delete this blog

    മറുപടിഇല്ലാതാക്കൂ
  3. machu...........oru jins thoniyathu ento panjennu vicharichu ni vishmikkanda........ kalpanikathuda puthiya u-gathil manushya manzine verum vilpanchrakkaki kanunaa melaprja abirayglodu oru vyakthi enna nilyil enikku yogikkan pattilaa."oruvattam kudiyen pazhay vidhaliya thirmuttthttvan moham....." O.N.V yueda aha varikal ethra mayichallum jeevanulladathollam kalam namukku markkan kaziyumo... oru padu kuttukare ormyuda pazhya kealthekku kondu pokan ninta E kurippu sahyichiituundengil .......marichulla abirprayangle .polandine kurichu paryaruthu enna parja sreenivasante arjavthode.talli kaliyan sharmikku.....

    മറുപടിഇല്ലാതാക്കൂ